( ഹൂദ് ) 11 : 39

فَسَوْفَ تَعْلَمُونَ مَنْ يَأْتِيهِ عَذَابٌ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌ مُقِيمٌ

അപ്പോള്‍ അടുത്തുതന്നെ നിങ്ങള്‍ അറിയുകതന്നെ ചെയ്യും, ആര്‍ക്കാണ് ഏറ്റവും നിന്ദ്യമായ ശിക്ഷ വന്നെത്തുക എന്നും ആരുടെ മേലാണ് സ്ഥായിയായ ശിക്ഷ ബാധിക്കുക എന്നും.

 അറിവും സന്മാര്‍ഗവും പ്രകാശം നല്‍കുന്ന ഗ്രന്ഥവുമായ അദ്ദിക്ര്‍ കൂടാതെ അ ല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവരാണ് കപടവിശ്വാസികളും അവരെ അന്ധമാ യി പിന്‍പറ്റുന്ന അനുയായികളുമെന്ന് 22: 8; 31: 20 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അല്ലാ ഹുവിന്‍റെ ശാപത്തിനും കോപത്തിനും വിധേയരായ കപടവിശ്വാസികളും അവരുടെ വഴി പിഴച്ച അനുയായികളും സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്നവിധം നാഥനെ പരിഗണിക്കാത്തവരാണ്. അവര്‍ക്ക് അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണയാണുള്ളത് എന്നും അവരുടെ മേലാണ് ദുഷിച്ച പരിണിതിയുള്ളത് എന്നും 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. തിന്മ കല്‍ പിക്കുന്നവരും നന്മ വിരോധിക്കുന്നവരുമായ അവര്‍ യുക്തിനിര്‍ഭര ഉണര്‍ത്തലായ അദ്ദിക്റിനെ വിസ്മരിക്കുകവഴി നാഥനെ വിസ്മരിച്ചവരായതിനാല്‍ ഇത്തരം തെമ്മാടികളെ നാഥനും വിസ്മരിച്ചിരിക്കുന്നു എന്ന് 9: 67-68 ല്‍ പറഞ്ഞിട്ടുണ്ട്. ആത്മാവിനെ പരിഗണിക്കാത്ത ഇത്തരം കാഫിറുകള്‍ ദേഹേച്ഛക്കും ഐഹിക ലോകത്തിനും പ്രാധാന്യം നല്‍ കുന്നവരാണ്. 10: 60 ല്‍ വിവരിച്ച പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇത്ത രം ദുഷ്ടജീവികള്‍ അവരുടെ മരണസമയത്ത് അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 2: 186 ല്‍ വി വരിച്ച പ്രകാരം ആത്മാവ് പങ്കെടുക്കാത്ത അവരുടെ എല്ലാ പ്രാര്‍ത്ഥനകളും പ്രവൃത്തികളും നിഷ്ഫലമാണ്. ഭ്രാന്തന്മാരായ കപടവിശ്വാസികളും അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, കുറ്റപ്പെടുത്തുന്ന, ശപിക്കുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 2: 85, 212; 8: 22; 11: 8 വിശദീകരണം നോക്കുക.