( ഹൂദ് ) 11 : 41

وَقَالَ ارْكَبُوا فِيهَا بِسْمِ اللَّهِ مَجْرَاهَا وَمُرْسَاهَا ۚ إِنَّ رَبِّي لَغَفُورٌ رَحِيمٌ

അവന്‍ പറയുകയും ചെയ്തു: നിങ്ങള്‍ അതില്‍ കയറുവിന്‍, അല്ലാഹുവിന്‍റെ നാമം കൊണ്ടാണ് അതിന്‍റെ സഞ്ചാരവും അതിന്‍റെ അണയലും, നിശ്ചയം എന്‍റെ നാഥന്‍ ഏറെപ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയാകുന്നു.

2: 152; 3: 190-191 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിശ്വാസി ഏത് പ്രവൃത്തിയും അല്ലാഹുവിന്‍റെ നാമം കൊണ്ടാണ് ആരംഭിക്കുക. അവനെയും അവന്‍റെ എല്ലാ കാര്യ ങ്ങളെയും അല്ലാഹുവില്‍ തന്നെ ഭരമേല്‍പിക്കുന്നതുമാണ്. അപ്പോഴാണ് അവന്‍ 16: 89 ല്‍ പറഞ്ഞ സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ച യഥാര്‍ത്ഥ മുസ്ലിമാകുന്നത്. 3: 102 ല്‍ വിവരിച്ച പ്രകാരം തന്‍റെ ജിന്നുകൂട്ടുകാരനെ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവന്‍ മാത്രമേ ആത്മാവുകൊണ്ട് നാഥനെ കണ്ട് സര്‍വസ്വം നാഥന് സമര്‍പ്പിച്ചവനായി സമാധാനത്തോടെ മരണപ്പെടുകയുള്ളൂ. എ ന്നാല്‍ ഇന്ന് അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അര്‍ഹതയില്ലാതെ മുസ്ലിംകളാണെന്ന് അവകാശപ്പെടുന്ന വരാണെങ്കിലും അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. അവര്‍ അവരുടെ മരണസമയത്ത് ആത്മാവിനെതിരെ 'നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 2: 177; 11: 23; 16: 89 വിശദീകരണം നോക്കുക.