( ഹൂദ് ) 11 : 45

وَنَادَىٰ نُوحٌ رَبَّهُ فَقَالَ رَبِّ إِنَّ ابْنِي مِنْ أَهْلِي وَإِنَّ وَعْدَكَ الْحَقُّ وَأَنْتَ أَحْكَمُ الْحَاكِمِينَ

നൂഹ് തന്‍റെ നാഥനെ വിളിക്കുകയും ചെയ്തു, അങ്ങനെ അവന്‍ പറഞ്ഞു: എന്‍റെ നാഥാ, നിശ്ചയം എന്‍റെ പുത്രന്‍ എന്‍റെ കുടുംബത്തില്‍ പെട്ടവനാണ്, നിശ്ചയം നിന്‍റെ വാഗ്ദത്തമാകട്ടെ സത്യമാണ് താനും, നീ വിധികല്‍പി ക്കുന്നവരില്‍ വെച്ച് ഏറ്റവും നല്ല വിധികര്‍ത്താവുമാകുന്നു.

'അക്രമികളായവരുടെ കാര്യത്തില്‍ എന്നോടൊന്നും ആവശ്യപ്പെടുകയുമരു ത്, നിശ്ചയം അവര്‍ മുക്കിക്കൊല്ലപ്പെടേണ്ടവരാകുന്നു' എന്ന് 11: 37 ല്‍ അല്ലാഹു ക ല്‍പിച്ചതിന് വിരുദ്ധമായിക്കൊണ്ടാണ് സ്വന്തം മകന്‍റെ കാര്യത്തില്‍ നൂഹ് ആവലാതിപ്പെ ടുന്നത്. അപ്പോള്‍ മകന്‍ അക്രമികളില്‍ പെട്ടവനായിരുന്നു എന്ന് നൂഹ് തിരിച്ചറിഞ്ഞി രുന്നില്ല. 'നീ വിധി കല്‍പിക്കുന്നവരില്‍ ഏറ്റവും നല്ല വിധികര്‍ത്താവുമാകുന്നു' എന്ന് നൂഹ് പറഞ്ഞതിന്‍റെ പൊരുള്‍ യുക്തിജ്ഞനും ത്രികാലജ്ഞാനിയുമായ അല്ലാഹു വിന്‍റെ വിധി കണിശമായ അറിവോടും പൂര്‍ണ്ണമായ നീതിയോടും കൂടിയാണ് എന്ന് സമ്മതിക്കലാണ്. 

ഇന്ന് നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതുകൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധി കല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് 5: 44, 45,47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 9: 80 ല്‍ വിവരിച്ച പ്രകാരം പ്രവാചകനും വിശ്വാസികളും വിശ്വാസികളായ പുരുഷന്മാര്‍ക്കും സ്ത്രീക ള്‍ക്കും വേണ്ടി മാത്രമേ പൊറുക്കലിനെ തേടാന്‍ പാടുള്ളൂ. 6: 47; 9: 84-85; 10: 108-109; 11: 40 വിശദീകരണം നോക്കുക.