(ഹൂദ്) 11 : 44
وَقِيلَ يَا أَرْضُ ابْلَعِي مَاءَكِ وَيَا سَمَاءُ أَقْلِعِي وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ وَاسْتَوَتْ عَلَى الْجُودِيِّ ۖ وَقِيلَ بُعْدًا لِلْقَوْمِ الظَّالِمِينَ

പറയപ്പെട്ടു: ഓ ഭൂമീ, നീ നിന്‍റെ വെള്ളമൊക്കെയും വിഴുങ്ങുക, ഓ ആകാശമേ, നീ വെള്ളം ചൊരിയുന്നത് നിര്‍ത്തുക; വെള്ളം വറ്റിപ്പോവുകയും കല്‍പന നടപ്പിലാക്കപ്പെടുകയും ചെയ്തു, കപ്പല്‍ ജൂദീ പര്‍വ്വതത്തില്‍ ചെന്നണയുകയും അക്രമികളായ ജനതക്ക് സര്‍വ്വനാശം എന്ന് പ്രഖ്യാപനമുണ്ടാവുകയും ചെയ്തു.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായ അദ്ദിക്റിനെ സ്വയം ഉപയോഗപ്പെടുത്താതെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും 6: 26 ല്‍ പറഞ്ഞതുപോലെ അവരെത്തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്, എന്നാല്‍ അവര്‍ അത് തിരിച്ചറിയുന്നില്ല. 2: 254 ല്‍ പറഞ്ഞ അക്രമികളും കാഫിറുകളുമായ അവരെപ്പോലെ ഇതര ജനവിഭാഗങ്ങളും മാറുമ്പോഴാണ് ലോകം അവസാനിക്കുക. 6: 158 ല്‍ വിവരിച്ച അന്ത്യനാളിന്‍റെ പ്ര ധാനപ്പെട്ട 10 അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പായി 48: 6 ല്‍ വിവരിച്ച പ്രകാരം മനുഷ്യരില്‍ നിന്നുള്ള വിശ്വാസികളെ ഇജാസിലേക്ക് വേര്‍തിരിക്കുന്നതാണ്. 2: 62; 9: 19; 10: 47-48 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!