( ഹൂദ് ) 11 : 48

قِيلَ يَا نُوحُ اهْبِطْ بِسَلَامٍ مِنَّا وَبَرَكَاتٍ عَلَيْكَ وَعَلَىٰ أُمَمٍ مِمَّنْ مَعَكَ ۚ وَأُمَمٌ سَنُمَتِّعُهُمْ ثُمَّ يَمَسُّهُمْ مِنَّا عَذَابٌ أَلِيمٌ

പറയപ്പെട്ടു: ഓ നൂഹ്, ഇറങ്ങിക്കൊള്ളുക, നമ്മില്‍ നിന്നുള്ള സമാധാനവും അനുഗ്രഹവും നിന്‍റെ മേലും നിന്നോടൊപ്പമുള്ള സമുദായങ്ങളുടെ മേലുമു ണ്ട്; ചില സമുദായങ്ങള്‍ക്കോ, നാം താല്‍ക്കാലികമായ ജീവിത വിഭവങ്ങള്‍ പ്രദാനം ചെയ്യുകയും പിന്നീട് അവരെ നമ്മില്‍ നിന്നുള്ള വേദനാജനകമായ ശിക്ഷ ബാധിപ്പിക്കുന്നതുമാണ്.

ലോകത്തുള്ള എല്ലാ മനുഷ്യരും-സമുദായങ്ങളും-ആദ്യപ്രവാചകനായ നൂഹി നോടൊപ്പം കപ്പലില്‍ രക്ഷപ്പെട്ടവരുടെ പിന്‍ഗാമികളാണ്. അന്ത്യപ്രവാചകനായ മുഹ മ്മദ് വന്നപ്പോഴേക്കും അവര്‍ വിവിധ മതങ്ങളും സമുദായങ്ങളുമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരുന്നു. 21: 107 ല്‍ പറഞ്ഞ ലോകര്‍ക്ക് മൊത്തമുള്ള അനുഗ്രഹമായ അന്ത്യപ്ര വാചകന്‍ മുഹമ്മദിന്‍റെ ഉമ്മത്താണ്-സമുദായം-ഇന്ന് ലോകത്തുള്ളത്. അഥവാ പ്ര വാചകന്‍റെ ജീവിത രീതിയാണ് ലോകത്തുള്ള മൊത്തം മനുഷ്യര്‍ക്ക് അല്ലാഹു തൃപ്തിപ്പെട്ടിട്ടുള്ളത്. അത് മൊത്തം മനുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കേണ്ട ബാധ്യതയുള്ള, 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനത അദ്ദിക്ര്‍ പിന്‍പറ്റാ തെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായിരിക്കുകയാണ്. അതുവഴി-അവര്‍ ഓരോരുത്തരും അന്ത്യപ്രവാചകനായ മുഹമ്മദിനെ എത്രമാത്രം ജനങ്ങളുടെ മുമ്പില്‍ കൊള്ളരുതാത്തവനായി പരിചയപ്പെടുത്തിയോ, ആ തോതനുസരിച്ച് മൊത്തം മനുഷ്യ രുടെ പാപഭാരം വഹിക്കേണ്ടിവരും. 

ഇന്ന് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ക്രോഡീകരിക്കപ്പെട്ടിരിക്കെ ആരാണോ അതിനെ സത്യപ്പെടുത്തുന്നത്, അവര്‍ മാത്രമാണ് വിശ്വാസികള്‍. അവര്‍ മാത്രമാണ് എല്ലാ നബിമാരെയും പ്രവാചകന്മാരെയും സത്യപ്പെടുത്തിക്കൊണ്ട് 19: 58 ല്‍ പറഞ്ഞ തിലാവത്തി ന്‍റെ സാഷ്ടാംഗ പ്രണാമം നിര്‍വഹിക്കുക. 9: 31 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആ ന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ നരകക്കുണ്ഠത്തിന്‍റെ 7 കവാടങ്ങളിലേ ക്കും നിജപ്പെടുത്തി വെക്കപ്പെട്ടവരാണ്. അവര്‍ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നി ര്‍വഹിക്കുകയില്ല. പകരം ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ടുള്ള നമസ്കാരങ്ങളി ല്‍ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുന്നവരും 22: 18 ല്‍ പറഞ്ഞ പ്രകാരം ശിക്ഷ ബാധകമായവരുമാണ്. 7: 205-206 ല്‍ വിവരിച്ച പ്രകാരം വിധിദിവസം സാഷ്ടാംഗപ്രണാമത്തിന് അവര്‍ വിളിക്കപ്പെടുമ്പോള്‍ അവര്‍ക്ക് അത് നിര്‍വഹിക്കാന്‍ സാധിക്കുകയില്ല. 2: 62, 177; 4: 91; 5: 67 വിശദീകരണം നോക്കുക.