قَالَ رَبِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ ۖ وَإِلَّا تَغْفِرْ لِي وَتَرْحَمْنِي أَكُنْ مِنَ الْخَاسِرِينَ
അവന്‍ പറഞ്ഞു: എന്‍റെ നാഥാ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ചോദിക്കുന്നതിനെത്തൊട്ട് നിശ്ചയം ഞാന്‍ നിന്നോട് അഭയം തേടുന്നു; എനി ക്ക് നീ പൊറുത്തുതരികയും നിന്‍റെ കാരുണ്യം എന്നില്‍ വര്‍ഷിക്കുകയും ചെയ്തില്ലെങ്കില്‍ ഞാന്‍ നഷ്ടപ്പെട്ടവരില്‍ പെട്ടുപോവുക തന്നെചെയ്യും!
തന്‍റെ മകനെ രക്ഷിക്കാന്‍ വിളിച്ചതുപോലും തെറ്റായിപ്പോയെന്ന് മനസ്സിലാക്കി യ നൂഹ് 'എനിക്ക് അറിവില്ലാത്ത കാര്യങ്ങള്‍ നിന്നോട് ചോദിക്കുന്നതിനെത്തൊട്ട് ഞാന്‍ നിന്നോട് തന്നെ അഭയം തേടുന്നു' എന്ന് പ്രാര്‍ത്ഥിക്കുകയാണ്. ഈ സംഭവച രിത്രം വിവരിച്ചുകൊണ്ട് അല്ലാഹുവിന്‍റെ നീതി എത്ര നിഷ്പക്ഷമാണെന്നും തീരുമാനം എത്ര നീതിപൂര്‍വ്വമാണെന്നും പ്രവാചകന്‍മാരുടെ മാര്‍ഗം പിന്‍പറ്റേണ്ട വിശ്വാസികളെ ഓര്‍മ്മിപ്പിക്കുകയാണ്.
9: 113 ല്‍ പറഞ്ഞ പ്രകാരം തന്‍റെ മാതാവിനുവേണ്ടി പൊറുക്കലിനെത്തേടുന്നത് അന്ത്യപ്രവാചകനായ മുഹമ്മദിനോട് വിരോധിച്ചിരിക്കുന്നു. 9: 114 ല്‍, പിതാവ് അല്ലാഹു വിന്‍റെ ശത്രുവാണെന്നറിഞ്ഞപ്പോള്‍ ഇബ്റാഹീം പിതാവുമായുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിക്കുകയും പിതാവിന് പൊറുക്കലിനെത്തേടിയത് തെറ്റായിപ്പോയി എന്ന നില ക്ക് അല്ലാഹുവിനോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഖേദിച്ച് മടങ്ങുകയുമാണുണ്ടായത് എന്മ്പറഞ്ഞിട്ടുണ്ട്. മക്കാമുശ്രിക്കുകളും മദീനയിലെ ജൂത-ക്രൈസ്തവരും 'ഞങ്ങള്‍ ഇ ബ്റാഹീം നബിയുടെ സന്തതി പരമ്പരകളില്‍ പെട്ടവരായതിനാല്‍ ഞങ്ങള്‍ എന്തുത ന്നെ പ്രവര്‍ത്തിച്ചാലും അല്ലാഹുവിന്‍റെ ശിക്ഷ ഞങ്ങളെ ബാധിക്കുകയില്ല' എന്ന വിശ്വാസത്തിലും വാദത്തിലുമായിരുന്നു. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുക ള്‍ ഇന്ന് ഇവരേക്കാള്‍ കൂടുതല്‍ അന്ധകാരത്തിലും സ്വാര്‍ത്ഥതയിലും സ്വജനപക്ഷപാതത്തിലും സാമുദായികതയിലും സംഘടനാ പക്ഷപാതത്തിലും ആണ്ടുപോയിരി ക്കുന്നു. 25: 17-18 ലും 48: 12 ലും കെട്ട ജനത എന്ന് വിശേഷിപ്പിക്കപ്പെട്ട ഇവര്‍ അല്ലാ ഹുവിനെക്കൊണ്ടും പ്രവാചകന്‍മാരെക്കൊണ്ടും അദ്ദിക്ര്‍ സമര്‍പ്പിക്കുന്നവിധം വിശ്വ സിക്കുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ നമസ്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ്, ഉംറ തുടങ്ങിയവയൊന്നും തന്നെ സ്വീകരിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല, അതിന് പിഴയാ യി അവര്‍ക്ക് നരകക്കുണ്ഠം ലഭിക്കുന്നതുമാണ്. 9: 30-31 ല്‍ വിവരിച്ച പ്രകാരം അവര്‍ വായിച്ച, തൊട്ട, കണ്ട സൂക്തങ്ങള്‍ അവര്‍ക്കെതിരെ വാദിച്ച് സാക്ഷിനിന്ന് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. എന്നല്ലാതെ നിഷ്പക്ഷവാനായ നാഥ ന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. 2: 186; 9: 23-24, 53-55; 10: 33 വിശദീകരണം നോക്കുക.