( ഹൂദ് ) 11 : 57

فَإِنْ تَوَلَّوْا فَقَدْ أَبْلَغْتُكُمْ مَا أُرْسِلْتُ بِهِ إِلَيْكُمْ ۚ وَيَسْتَخْلِفُ رَبِّي قَوْمًا غَيْرَكُمْ وَلَا تَضُرُّونَهُ شَيْئًا ۚ إِنَّ رَبِّي عَلَىٰ كُلِّ شَيْءٍ حَفِيظٌ

ഇനി നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ നിശ്ചയം ഞാന്‍ നിങ്ങളിലേക്ക് ഏതൊരു സന്ദേശവും കൊണ്ടാണോ അയക്കപ്പെട്ടിട്ടുള്ളത്, അത് നിങ്ങള്‍ ക്ക് എത്തിച്ച് തന്നുകഴിഞ്ഞു, ഇനി എന്‍റെ നാഥന്‍ നിങ്ങളുടെ സ്ഥാനത്ത് നിങ്ങളല്ലാത്ത ഒരു ജനതയെ പ്രതിനിധികളാക്കുന്നതാണ്, അവന് ഒരു ദ്രോഹവും ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുമില്ല, നിശ്ചയം എന്‍റെ നാഥ ന്‍ എല്ലാഓരോ കാര്യത്തിന്‍റെയും സൂക്ഷിപ്പുകാരനാകുന്നു.

'ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുന്നവരല്ല' എന്ന് ആ ജനത പറഞ്ഞതിനുള്ള മറു പടിയാണിത്. എന്‍റെ നാഥന്‍ എന്നെ ഏല്‍പിച്ച ഉത്തരവാദിത്തം അഥവാ അവന്‍റെ സ ന്ദേശം ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ച് തന്നുകഴിഞ്ഞു, ഇനി നിങ്ങള്‍ ഇഷ്ടം പോലെ പ്ര വര്‍ത്തിച്ചുകൊള്ളുക. നിങ്ങള്‍ പുറം തിരിഞ്ഞ് പോവുകയാണെങ്കില്‍ എല്ലാറ്റിന്‍റെയും ഉടമയായ എന്‍റെ നാഥന്‍ നിങ്ങളുടെ സ്ഥാനത്ത് മറ്റൊരു ജനതയെ പ്രതിനിധികളായി നിയോഗിക്കുന്നതാണ്, അവനെ ഒരുതരത്തിലും ഉപദ്രവിക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയി ല്ല. 5: 67 ല്‍ വിവരിച്ച പ്രകാരം സന്ദേശം എത്തിച്ചുകൊടുക്കല്‍ മാത്രമാണ് പ്രവാചകന്‍റെ യും വിശ്വാസികളുടെയും ബാധ്യത. വിചാരണ അല്ലാഹുവിന്‍റെ പക്കലാണ്. 10: 61, 70; 11: 5 സൂക്തങ്ങളില്‍ പറഞ്ഞ ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖ വി ധിദിവസം പ്രകാശിക്കുന്ന പുസ്തകമായി പുറത്തെടുത്തുകൊടുത്ത് 'ഇന്നേദിനം നിന്‍റെ വിചാരണ നടത്താന്‍ നീ തന്നെ മതിയായവനാണ്' എന്ന് പറയപ്പെടുന്നതാണ്. എന്നാ ല്‍ ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ ഈ കര്‍മരേഖയെക്കുറിച്ച് ഓര്‍ മിപ്പിക്കുമ്പോള്‍ അവര്‍ എല്ലാം തികഞ്ഞവരെന്ന മട്ടില്‍ വിശ്വാസിയെ പരിഹസിച്ച് അഹങ്കരിച്ച് പിന്തിരിഞ്ഞുപോകുന്നതാണ്. അദ്ദിക്ര്‍ പരിചയപ്പെടുത്തുന്ന നാഥനെ കണ്ടെത്തു ക എന്ന ജീവിതലക്ഷ്യം പൂര്‍ത്തിയാക്കാത്ത ഫുജ്ജാറുകള്‍ക്കും നാഥനുമിടയില്‍ വിധിദിവസം കാണാത്ത ഒരു മറയിടപ്പെടുമെന്ന് 83: 15 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 4: 133; 6: 89 -90; 7: 129 വിശദീകരണം നോക്കുക.