إِنِّي تَوَكَّلْتُ عَلَى اللَّهِ رَبِّي وَرَبِّكُمْ ۚ مَا مِنْ دَابَّةٍ إِلَّا هُوَ آخِذٌ بِنَاصِيَتِهَا ۚ إِنَّ رَبِّي عَلَىٰ صِرَاطٍ مُسْتَقِيمٍ
നിശ്ചയം ഞാന്‍ എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവിന്റെ മേല്‍ ഭരമേല്പിച്ചിരിക്കുന്നു, ജീവജാലങ്ങളില്‍ നിന്നുള്ള ഒന്നുമില്ല, അതി ന്റെ മൂര്‍ദ്ധാവ്-കടിഞ്ഞാണ്‍-അവന് പിടിച്ചിട്ടല്ലാതെ, നിശ്ചയം എന്റെ നാഥന് നേരെചൊവ്വെയുള്ള പാതയില്‍ തന്നെയാകുന്നു.
1: 5; 2: 213; 4: 175; 6: 126; 36: 61 തുടങ്ങി 35 സൂക്തങ്ങളില്‍ പറഞ്ഞ നേരെച്ചൊവ്വെ യുള്ള പാത അദ്ദിക്ര്‍ തന്നെയാണ്. ഇപ്പോള്‍ നീ ഭ്രാന്ത് മാത്രം പറഞ്ഞു നടക്കുന്നത് ഞങ്ങളുടെ ചില ആരാധ്യന്മാരുടെയും നേതാക്കളുടെയും ഗുരുത്വക്കേട് നിനക്ക് ബാധിച്ചതിനാലാണ്. ഇതുവരെ ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടവനായിരുന്ന നിനക്ക് ഇന്ന് വിദ്വേഷവും എതിര്‍പ്പും നേരിടേണ്ടി വരുന്നതും അതുകൊണ്ടാണ്. ഹൂദിനോടുള്ള ഈ നിലപാട് തന്നെയായിരുന്നു എല്ലാ നബിമാരോടും അവരവരുടെ ജനത വെച്ചുപുലര്‍ത്തിയിരുന്നത്. 'വേദഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമാണ് അദ്ദിക്ര്‍ എ ന്നും അതിനെ പിന്പറ്റുന്നവര് മാത്രമേ വിജയിക്കുകയുള്ളൂ' എന്നും പരിചയപ്പെടുത്തു ന്ന വിശ്വാസികളോട് ഇക്കാലത്തുള്ള ഗ്രന്ഥത്തിന്റെ ആളുകളാണെന്ന് ദുരഭിമാനിക്കു ന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ചുപോയ അനുയാ യികളുമടങ്ങിയ ഫുജ്ജാറുകളുടെ നിലപാടും അതുതന്നെയാണ്. അഥവാ 5: 48 ല്‍ പ റഞ്ഞ പ്രകാരം എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും ന രകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനും സ്വര്‍ഗ്ഗത്തിലേക്കുള്ള ടി ക്കറ്റുമായി അദ്ദിക്റിനെ ഉപയോഗപ്പെടുത്തണമെന്ന് പറയുമ്പോള്‍ 59: 23 ല്‍ പറഞ്ഞ മു ഹൈമിനായ അല്ലാഹുവിന്റെ ശത്രുക്കളായ കപടവിശ്വാസികളുടെ നിലപാട് ഇതുത ന്നെയായിരിക്കും. അവര്‍ 29 കള്ളവാദികളെ പിന്‍പറ്റുന്നവരും 30-ാമത്തെ കള്ളവാദിയാ യ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ഈസായുടെ രണ്ടാം വ രവോടുകൂടി 8: 22 ല്‍ പറഞ്ഞ ഈ ദുഷ്ടജീവികള്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്പന നടപ്പിലാക്കപ്പെടുന്നതുമാണ്. അപ്പോള്‍ മാത്രമാ ണ് 10: 82 ല്‍ വിവരിച്ച പ്രകാരം ദിക്രീ-അദ്ദിക്ര്‍-മാത്രമായിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് അവര്‍ക്ക് ബോധ്യം വരിക.
ആദ്യവും അന്ത്യവുമില്ലാത്ത ഉറക്കവും മയക്കവുമില്ലാത്ത എല്ലാം പതിയിരുന്ന് വീക്ഷിക്കുന്ന ത്രികാലജ്ഞാനിയായ നാഥനെ സാക്ഷ്യപ്പെടുത്തി ജീവിക്കുന്നവനാണ് ഞാന്‍. പ്രപഞ്ചത്തിലുള്ളതെല്ലാം അവന്റെ ഉടമസ്ഥതയിലായിരിക്കെ നിങ്ങള്‍ അവ ന്റെ ദിവ്യത്വത്തിലും അധികാരാവകാശങ്ങളിലും പങ്കുചേര്ക്കുന്നവരുടെ കാര്യത്തില്‍ ഞാന്‍ വിമുക്തനാണെന്നതിന് നിങ്ങളും സാക്ഷ്യം വഹിക്കുക, ഞാന്‍ എല്ലാം അടക്കിഭരിക്കുന്ന എന്റെയും നിങ്ങളുടെയും ഉടമയായ അല്ലാഹുവിലാണ് ഭരമേല്പിച്ചിട്ടുള്ളത്. അപ്പോള്‍ നിങ്ങള്‍ എല്ലാവരും ഒരുമിച്ചുകൂടി എനിക്കെതിരെ തന്ത്രം മെനഞ്ഞുകൊള്ളു ക, എനിക്ക് യാതൊരു സാവകാശവും നല്‍കേണ്ടതില്ല, ഭൂമിയില്‍ ഒരു ജീവജാലവുമി ല്ല, അതിന്റെ നിയന്ത്രണം അല്ലാഹുവിന്റെ പക്കലായിട്ടല്ലാതെ (എന്നെ ഉപദ്രവിക്കാന്‍ ധൈര്യമുള്ളവരുണ്ടെങ്കില്‍ മുന്നോട്ട് വരിക!) എന്ന് പ്രവാചകന് ഹൂദ് തന്റെ ജനതയെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. കഅ്ബത്തിങ്കല്‍ സുദീര്‍ഘമായ സാഷ്ടാംഗപ്ര ണാമം ചെയ്യുകയായിരുന്ന പ്രവാചകന്റെ തലയില്‍ ഭാരം കൂടിയ ഒരു കല്ല് കൊണ്ടിടാന്‍ പോയ സംഭവം 96: 14-19 ല്‍ ഇങ്ങനെ വിവരിക്കുന്നു: നിശ്ചയം, അല്ലാഹു എല്ലാം കാണുന്നു ണ്ടെന്ന് അവന് മനസ്സിലാക്കിയിട്ടില്ലേ? അങ്ങനെയല്ല, അവന് വിരമിച്ചിട്ടില്ലെങ്കില്‍ നാം അവനെ അവന്റെ മൂര്‍ദ്ധാവില്‍ പിടിച്ചുകൊണ്ട് വലിച്ചിഴക്കുകതന്നെ ചെയ്യും, കള്ളം പറയു ന്നതും കുറ്റം ചെയ്യുന്നതുമായ മൂര്‍ദ്ധാവ്. അപ്പോള്‍ അവന് അവന്റെ സഭക്കാരെ വിളിച്ച് കൊള്ളട്ടെ. നാം 'സബാനിയാക്കളെ' വിളിക്കുകതന്നെ ചെയ്യും. അങ്ങനെയല്ല, നീ അവനെ അനുസരിച്ചുപോകരുത്, നീ സാഷ്ടാംഗം പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക.
'നിശ്ചയം എന്റെ നാഥന് നേരെച്ചൊവ്വെയുള്ള മാര്‍ഗത്തില്‍ തന്നെയാകുന്നു' എന്ന് പറഞ്ഞതിന്റെ വിവക്ഷ, നാഥന്റെ സംസാരവും ചര്യയും നേരെച്ചൊവ്വെയുള്ള മാര്‍ഗവുമായ അദ്ദിക്റില്‍ രേഖപ്പെടുത്തിയതനുസരിച്ച് മാത്രമേ അവന് പ്രവര്‍ത്തിക്കു കയും വിധിക്കുകയുമുള്ളു എന്നാണ്. പ്രപഞ്ചനാഥനായ അവന് ശുപാര്‍ശക്കാരോ ഇ ടയാളന്മാരോ അവനില്‍ സ്വാധീനം ചെലുത്തുന്നവരോ ഒന്നും തന്നെയില്ല. നിഷ്പ ക്ഷവാനായ അവന് ആരെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നുമില്ല. അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ എല്ലാവര്ക്കും പഠിപ്പിക്കുകവഴി അവനിലേക്ക് എ ത്തിപ്പെടാനുള്ള ഏക മാര്‍ഗവും പിശാചിന്റെ വീടായ നരകത്തിലേക്കുള്ള വിവിധ മാ ര്‍ഗങ്ങളും എല്ലാ ഓരോ ആത്മാവിനും നല്‍കിയിട്ടുണ്ട്. ഇനി ആണായിരിക്കട്ടെ പെ ണ്ണായിരിക്കട്ടെ ഓരോരുത്തരും അത് ഉപയോഗപ്പെടുത്തി സ്വര്‍ഗ്ഗത്തിലേക്കുതന്നെ എ ത്തിപ്പെടുകയോ അല്ലെങ്കില്‍ അതിനെ അവഗണിച്ച് നരകത്തിലേക്ക് ചേക്കേറുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമുണ്ട്. നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റും അല്ലാഹുവും ഒന്നാണെന്നിരിക്കെ അദ്ദിക്റിനെ മുഹൈമിനായി ഉപയോഗപ്പെടുത്തുന്ന വിശ്വാസിക്ക് പിശാചടക്കമുള്ള എല്ലാ സൃഷ്ടികളെയും നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. 3: 79 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥത്താല്‍ പഠിപ്പിക്കപ്പെടുന്നതുപോലെയും ഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് പോലെയും നാഥന്റെ പ്രൗഢരായ പ്രതി നിധികളായിത്തീരുക എന്നാണ് വിശ്വാസികളോട് കല്പിച്ചിട്ടുള്ളത്. 6: 153; 7: 194-195; 10: 71, 103 വിശദീകരണം നോക്കുക.