قَالُوا يَا صَالِحُ قَدْ كُنْتَ فِينَا مَرْجُوًّا قَبْلَ هَٰذَا ۖ أَتَنْهَانَا أَنْ نَعْبُدَ مَا يَعْبُدُ آبَاؤُنَا وَإِنَّنَا لَفِي شَكٍّ مِمَّا تَدْعُونَا إِلَيْهِ مُرِيبٍ
അവര്‍ പറഞ്ഞു: ഓ സ്വാലിഹ്, ഇതിനുമുമ്പ് ഞങ്ങള്‍ക്ക് നിന്നില്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു, നമ്മുടെ പിതാക്കന്മാര് സേവിച്ചിരുന്നവരെയെ ല്ലാം സേവിക്കുന്നത് നീ ഇപ്പോള്‍ ഞങ്ങളോട് വിരോധിക്കുകയാണോ? നി ശ്ചയം നീ ഏതൊരുവനിലേക്കാണോ ഞങ്ങളെ വിളിച്ചുകൊണ്ടിരിക്കുന്നത്, അവന്റെ കാര്യത്തില്‍ ഞങ്ങള്‍ തീരാത്ത സംശയത്തില്‍ തന്നെയാകുന്നു.
അതായത് നിന്റെ വിവേകവും സ്വഭാവമഹിമയും വ്യക്തിത്വവുമെല്ലാം കണ്ടിട്ട് നീയൊരു മഹാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, നിന്റെ കഴിവും യുക്തിയും ഞങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നും ഞങ്ങള്‍ കണക്കുകൂട്ടിയിരുന്നു, നീയിപ്പോള്‍ ഏ ക ഇലാഹിനെ അവതരിപ്പിച്ച് ഞങ്ങളുടെ പിതാക്കന്മാരുടെ ഇലാഹുകളെ ഒഴിവാക്കണ മെന്ന് ഞങ്ങളോട് കല്പിക്കുകയാണോ ചെയ്യുന്നത് എന്നായിരുന്നു അവര്‍ സ്വാലിഹിനോട് ചോദിച്ചത്. അവരുടെ പ്രതീക്ഷകള്‍ക്കെല്ലാം വിരുദ്ധമായി സ്വാലിഹ് സ്രഷ്ടാവിന്റെ ഏകത്വത്തിലേക്കും ഇഹപര വിജയത്തിലേക്കും ക്ഷണിക്കാന്‍ തുടങ്ങിയപ്പോള്‍ അവ ര്‍ നിരാകരിക്കുക മാത്രമല്ല, അദ്ദേഹത്തെ നശിപ്പിക്കാന്‍ ഗൂഢതന്ത്രം മെനയുകകൂടി ചെയ്തു. സ്വജനതയാല് 'അല്അമീന്'-വിശ്വസ്ഥന്-എന്ന് പേര് നല്കപ്പെട്ട പ്രവാചകന് മുഹമ്മദിനോടും അദ്ദേഹത്തിന്റെ ജനത മക്കയില്‍ അനുവര്‍ത്തിച്ചിരുന്നത് ഇതേ നിലപാട് തന്നെയായിരുന്നു.
എക്കാലത്തുമുള്ള ആയിരത്തില്‍ 999 ഉം നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന നാഥനിലേക്ക് വിളിക്കുന്ന പ്രവാചകന്മാരെ തള്ളിപ്പറഞ്ഞിട്ടുണ്ട്. 2: 170-172 ല്‍ പറഞ്ഞ പ്രകാരം അവര്‍ പിന്തുടരുന്നത് അവരുടെ കാക്കകാരണവന്മാര് പിന്തുടര്‍ന്ന വഴിപിഴച്ച ജീവിതരീതി തന്നെയാണ്. അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെ കണ്ടുകൊണ്ട് അവന്റെ പ്രതിനിധികളായി ജീവിക്കണം, ഇഹലോക ജീവിതം പരലോകജീവിതത്തിലേക്കുള്ള കൃഷിയിടമാണ്, ജനിച്ചപ്പോള്‍ കൊണ്ടുവരാത്തതും മരിക്കുമ്പോ ള്‍ കൊണ്ടുപോകാത്തതുമായ അല്ലാഹു നല്കിയ എല്ലാ അനുഗ്രഹങ്ങളും ഉപയോഗ പ്പെടുത്തി ഇവിടെ സ്വര്‍ഗം പണിയലാണ് ജീവിതലക്ഷ്യം എന്നെല്ലാം വിശ്വാസികള്‍ 25: 17-18 ല്‍ അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനത എന്ന് വിശേപ്പിക്കപ്പെട്ട ഇവരെ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തുമ്പോള്‍ ഇവര്‍ക്ക് പറയാനുള്ളതും സൂക്തത്തില്‍ പറഞ്ഞതുതന്നെയാണ്. മുന്‍കാലത്തെ കാഫിറുകളായ ജനതയെക്കാള്‍ ഒരു പടികൂടി ഭൗതിക ജീവിത ത്തില്‍ ആകൃഷ്ടരാണ് ഇന്നത്തെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍. പരലോകത്തെ വിസ്മരിച്ച് ജീവിക്കുന്ന ഇവരെ 7: 175-176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത പട്ടിയോട് ഉപമിച്ചിരിക്കുന്നു. അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അ ന്ധരുമായവരും ആത്മാവിനെ പരിഗണിക്കാത്തവരും ചിന്താശക്തി ഉപയോഗപ്പെടുത്താ ത്തവരുമായ ഇവരെ നാഥന്റെയടുത്ത് ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെ ച്ച് ഏറ്റവും ദുഷിച്ച ജീവികള്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഇവര്‍ നാഥന്റെ ഗ്രന്ഥം തൊടുകപോലും ചെയ്യാത്ത പ്രവാചകന്റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവ ര്‍, സിക്കുകാര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളെയാണ് കാഫിറുകളും നരകത്തിലേക്കുള്ളവരുമെന്നും മുദ്രകുത്തുന്നത്. മക്കള്‍ക്ക് ഭൗതിക വിദ്യാഭ്യാസം നല്കി ഡോക്ടര്‍മാ രും എഞ്ചിനീയര്‍മാരും പ്രൊഫസര്മാരുമെല്ലാമാക്കി ഐഹികജീവിതം ഭദ്രമാക്കുന്ന ഇവര്‍ മക്കള്‍ക്ക് 73: 19; 76: 29 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ സ്വര്‍ഗത്തിലേക്കുള്ള ടിക്ക റ്റായ അദ്ദിക്ര്‍ നല്കാത്തവരും ജീവിതലക്ഷ്യം മറന്നവരും നരകക്കുണ്ഠം സമ്പാദിച്ചു കൊണ്ടിരിക്കുന്നവരുമാണ്. വേറെ ചിലര്‍ ആത്മീയ വിദ്യാഭ്യാസമെന്ന നിലക്ക് മക്കളെ അറബിക് കോളേജിലും പള്ളി ദര്‍സുകളിലും മറ്റും അയക്കുന്നുണ്ടെങ്കിലും യഥാ ര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ ഒരിടത്തും പഠിപ്പിക്കുന്നില്ല. ഗ്രന്ഥത്തിന്റെ അറബിയിലു ള്ള ശരീരം വായിച്ച് വില്ലില്‍ നിന്ന് അമ്പ് തെറിച്ചു പോകുന്ന വേഗത്തില്‍ ദീനില്‍ നി ന്ന് തെറിച്ച് പോകുന്നതിന് ഉതകുന്ന വിദ്യാഭ്യാസമാണ് അവിടെ നിന്നെല്ലാം കിട്ടുന്ന ത്. കൂടാതെ ലൂത്ത് നബിയുടെ ജനതയെ നശിപ്പിക്കാന്‍ കാരണമായ സ്വവര്‍ഗരതി സമൂഹത്തില്‍ വ്യാപിക്കുന്നതും ഇത്തരം സ്ഥാപനങ്ങളിലൂടെയാണ്. മക്കള്‍ ചെറുപ്രായത്തി ല്‍ തന്നെ 'ഹാഫിള്' (ഗ്രന്ഥത്തിന്റെ ശരീരം കാണാതെ പഠിച്ചവന്) ആണ് എന്ന് സാ യൂജ്യം കൊള്ളുന്ന മാതാപിതാക്കള്‍ ആശയമില്ലാത്തതിനാല്‍ അവര്‍ പഠിച്ചത് പിശാചി ന്റെ മാര്‍ഗത്തിലും അവര്‍ക്കെതിരായി സാക്ഷ്യം വഹിക്കുന്ന വിധത്തിലുമാണെന്ന് മ നസ്സിലാക്കുന്നില്ല. കാക്കകാരണവന്മാരുടെ വഴി പിന്തുടര്ന്നുകൊണ്ട് മദ്രസാ വിദ്യാ ഭ്യാസം കൊടുത്താല്‍ തങ്ങളുടെ ഉത്തരവാദിത്തം പൂര്‍ത്തിയായി എന്നാണ് ചിന്തയി ല്ലാത്ത യഥാര്‍ത്ഥ ഭ്രാന്തന്മാരായ ജനതയുടെ ന്യായവാദം. ഗ്രന്ഥത്തിന്റെ ആത്മാവായ അദ്ദിക്ര്‍ പഠിപ്പിക്കാതെ ജീവനായ അര്‍ത്ഥം പഠിപ്പിച്ച് ഞങ്ങള്‍ ഖുര്‍ആന്‍ പഠിക്കുന്ന വരും പഠിപ്പിക്കുന്നവരുമാണെന്ന് അഹങ്കരിക്കുന്നവര്‍ 3: 10 ന്റെ വിശദീകരണമായി പ്ര പഞ്ചനാഥന്‍ അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ച കാഫിറുകളും വിചാരണയില്ലാതെ നരകത്തില്‍ പോകുന്ന നരകത്തിന്റെ വിറകുകളുമാണ്. നരകത്തിലേക്കുള്ളവര്‍ നരക ത്തിലേക്കുതന്നെയാണ് മക്കളെയും പിടിച്ചുകൊണ്ടുപോവുക. അത് മാതാപിതാക്കളാ ണെങ്കിലും ശരി. സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് അദ്ദിക്റാണെന്നും അതാണ് ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ ഏറ്റവും എളുപ്പമാക്കിയിട്ടുള്ളതെന്നും അല്ലാഹു പഠിപ്പിച്ച ത് ഇവര്‍ പരിഗണിക്കുകയില്ല. അങ്ങിനെ എല്ലാ ഓരോ ആയിരത്തിലും തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പത് നരകത്തിലേക്കും ഒന്ന് മാത്രം സ്വര്‍ഗത്തിലേക്കുമാണെന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പ ഠിപ്പിച്ചത് എത്ര അര്‍ത്ഥവത്തായിരിക്കുന്നു! 'നിങ്ങള്‍ പ്രവാചകന്മാര് ഏതൊരുവനിലേക്കാണോ വിളിക്കുന്നത്, അവന്റെ കാര്യ ത്തില്‍ ഞങ്ങള്‍ തീരാത്ത സംശയത്തില്‍ തന്നെയാണ് എന്ന ആശയത്തിലാണ് 14: 9 അവസാനിക്കുന്നതും. 5: 104-105; 9: 125; 32: 13-14 വിശദീകരണം നോക്കുക.