وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا ۚ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَٰهٍ غَيْرُهُ ۖ هُوَ أَنْشَأَكُمْ مِنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا فَاسْتَغْفِرُوهُ ثُمَّ تُوبُوا إِلَيْهِ ۚ إِنَّ رَبِّي قَرِيبٌ مُجِيبٌ
സമൂദിലേക്ക് നാം അവരുടെ സഹോദരന് സ്വാലിഹിനെ നിയോഗിക്കുകയുമു ണ്ടായി; അവന് പറഞ്ഞു: ഓ എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനെ സേവി ച്ചുകൊണ്ടിരിക്കുവീന്, നിങ്ങള്‍ക്ക് അവനല്ലാതെ മറ്റൊരു ഇലാഹുമില്ലതന്നെ, അവനാകുന്നു നിങ്ങളെ ഭൂമിയില്‍ നിന്ന് നട്ടുവളര്‍ത്തിയത്, അവന് തന്നെയാ ണ് നിങ്ങളെ അതില്‍ താമസിപ്പിക്കുകയും ചെയ്തത്, അപ്പോള്‍ നിങ്ങള്‍ അവനോട് പൊറുക്കലിനെത്തേടുകയും പിന്നെ അവനിലേക്ക് നിങ്ങള്‍ ഖേ ദിച്ചുമടങ്ങുകയും ചെയ്യുവിന്‍, നിശ്ചയം എന്റെ നാഥന് സമീപസ്ഥനായ ഉ ത്തരം നല്‍കുന്നവനാകുന്നു.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുക ള്‍ വിവിധ സംഘടനകളിലും ആചാരാനുഷ്ഠാനങ്ങളിലും അകപ്പെട്ട് അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരും ഏക ഇലാഹായി അല്ലാഹുവിനെ സ്വീകരിക്കാത്തവരുമായി മാറാന്‍ കാരണം ത്രികാലജ്ഞാനമായ അദ്ദിക്റിനെ അവഗണി ച്ചതാണ്. അവരവര്‍ വിശ്വാസിയാണോ കാഫിറാണോ എന്ന് തീരുമാനിക്കാനും സ്രഷ്ടാവിനെ കണ്ടെത്താനും ജീവിതലക്ഷ്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാനുമുള്ള ഉപകരണമായ അദ്ദിക്റിനെ ഉള്‍ക്കാഴ്ചാദായകമായും ത്രാസ്സായും ഉപയോഗപ്പെടുത്താ ത്ത ഫുജ്ജാറുകള്‍ വായിച്ച, കേട്ട, തൊട്ട ഗ്രന്ഥം അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കു കയും വാദിക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന വിശ്വാസി 58: 22 ല്‍ പറഞ്ഞ ആദം മുതല്‍ അ ന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് നാഥന് തൃപ്തിപ്പെട്ട ഏക സംഘത്തില്‍ പെട്ടവരാണെ ങ്കില്‍ വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന ഫുജ്ജാറുകള്‍ 58: 19 ല്‍ പറഞ്ഞ പിശാചിന്റെ സംഘത്തില്‍ പെട്ടവരാണ്. അല്ലാഹുവിനെക്കൂടാതെ സംര ക്ഷകരെയും സഹായികളെയും തെരഞ്ഞെടുത്തിട്ടുള്ളവര്‍ പറയുന്നത്, ഞങ്ങള്‍ അവ ര്‍ക്ക് സേവനം ചെയ്യുന്നത് അല്ലാഹുവിലേക്ക് അവര്‍ ഞങ്ങളെ അടുപ്പിക്കുന്നതിന് വേ ണ്ടി മാത്രമാണ് എന്നാണ്, നിശ്ചയം അല്ലാഹു അവര്‍ ഭിന്നിച്ചിട്ടുള്ള എല്ലാ ഓരോ വിഷയത്തിലും അവര്‍ക്കിടയില്‍ വിധിദിവസം തീരുമാനം കല്പിക്കുന്നതാണ്, നുണ പറയുകയും നിഷേധത്തിനുമേല്‍ നിഷേധം കൈക്കൊള്ളുകയും ചെയ്യുന്ന ഒരാളെയും അല്ലാഹു സന്മാര്ഗ്ഗത്തിലാക്കുകയില്ലതന്നെ എന്ന് 39: 3 ല്‍ പറഞ്ഞിട്ടുണ്ട്. 'നിശ്ചയം എന്റെ നാഥന് സമീപസ്ഥനായ ഉത്തരം നല്കുന്നവനാണ്' എന്ന് അല്ലാഹുവിനെ പ രിചയപ്പെടുത്തുകവഴി അല്ലാഹു അകലെയാണെന്ന ധാരണ തിരുത്തുന്നതുപോലെത്തന്നെ അവന് നേരിട്ടുള്ള പ്രാര്‍ത്ഥനക്ക് ഉത്തരം നല്കുകയില്ലെന്ന ധാരണയും തിരു ത്തുന്നു. അതുതന്നെയാണ് 11: 56 ല്‍ പ്രവാചകന് ഹൂദ് 'നിശ്ചയം എന്റെ നാഥന് നേ രെച്ചൊവ്വെയുള്ള പാതയില്‍ തന്നെയാകുന്നു' എന്ന് പറഞ്ഞതിന്റെ വിവക്ഷയും. 2:186; 6: 102-103; 7: 55-56; 8: 24 വിശദീകരണം നോക്കുക.