( ഹൂദ് ) 11 : 63

قَالَ يَا قَوْمِ أَرَأَيْتُمْ إِنْ كُنْتُ عَلَىٰ بَيِّنَةٍ مِنْ رَبِّي وَآتَانِي مِنْهُ رَحْمَةً فَمَنْ يَنْصُرُنِي مِنَ اللَّهِ إِنْ عَصَيْتُهُ ۖ فَمَا تَزِيدُونَنِي غَيْرَ تَخْسِيرٍ

അവന്‍ പറഞ്ഞു: ഓ എന്‍റെ ജനമേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്‍റെ നാഥനില്‍ നിന്നുള്ള ഒരു തെളിവിന്‍ മേലാണ് നിലകൊള്ളുന്നത്, എനിക്ക് അവനില്‍ നിന്നുള്ള കാരുണ്യം വന്നുകിട്ടുകയും ചെയ്യുന്നുണ്ട്, അപ്പോള്‍ ഞാന്‍ അവനെ ധിക്കരിക്കുകയാണെങ്കില്‍ അല്ലാഹുവില്‍ നിന്ന് എന്നെ സ ഹായിക്കാന്‍ ആരാണുണ്ടാവുക? അപ്പോള്‍ എനിക്ക് നഷ്ടങ്ങള്‍ വര്‍ദ്ധിപ്പി ക്കാനല്ലാതെ നിങ്ങള്‍ ശ്രമിക്കുന്നില്ലല്ലോ!

അതായത് ഞാന്‍ അല്ലാഹുവില്‍ നിന്നുള്ള-പ്രകൃത്യാലുള്ള-സന്മാര്‍ഗത്തിനും പിന്നീട് എനിക്ക് നല്‍കിയ കാരുണ്യമായ അദ്ദിക്റിനും എതിരായി നിങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം വഴികേട് സ്വീകരിക്കുകയാണെങ്കില്‍ അവന്‍റെ ശിക്ഷയി ല്‍ നിന്ന് നിങ്ങള്‍ക്ക് എന്നെ രക്ഷിക്കാന്‍ സാധിക്കുകയില്ല. മാത്രമല്ല, സന്‍മാര്‍ഗം കാ ണിച്ചുതരുന്നതിന് പകരം നിങ്ങളെ ദുര്‍മാര്‍ഗത്തിലേക്ക് നയിച്ചതിന് എനിക്ക് നിങ്ങ ളുടെ ശിക്ഷാഭാരത്തിന്‍റെ പങ്കുകൂടി ലഭിക്കുകയാണ് ചെയ്യുക. ഇന്ന് 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ മനുഷ്യരുടെ ഐക്യം സ്ഥാപിക്കുന്നതിനുവേണ്ടി പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അത് ലോകരില്‍ പ്രചരിപ്പിക്കല്‍ വിശ്വാസിയുടെ ബാധ്യതയാണ്. എന്നാല്‍ ഫുജ്ജാറുകള്‍ ഇത്തരം സൂക്തങ്ങളെല്ലാം അ റബി ഖുര്‍ആനില്‍ വായിക്കുന്നുണ്ടെങ്കിലും അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്തതിനാല്‍ വിവിധ സംഘടനകളായി തിരിഞ്ഞ് മുശ്രിക്കുകളായിക്കൊണ്ട് മൊത്തം മനുഷ്യരുടെ ഐക്യത്തിനുവേണ്ടി ശ്രമിക്കാതെ സ്വജനതയുടെ മാത്രം ഐക്യത്തിനുവേണ്ടി ശ്രമി ക്കുന്നവരാണ്. അതിനാല്‍ അത്തരം കുഫ്ഫാറുകളോട് വിശ്വാസി അജയ്യഗ്രന്ഥമായ അ ദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്തിട്ടില്ലെങ്കില്‍ അവനാണ് വിചാരണ കൂടാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോവുക. 6: 12; 9: 80; 11: 17, 22 വിശദീകരണം നോക്കുക.