كَأَنْ لَمْ يَغْنَوْا فِيهَا ۗ أَلَا إِنَّ ثَمُودَ كَفَرُوا رَبَّهُمْ ۗ أَلَا بُعْدًا لِثَمُودَ
-അവര്‍ അവിടെ ഒരിക്കലും ജീവിച്ചിരുന്നിട്ടേയില്ല എന്നപോലെ; അറിഞ്ഞി രിക്കുക, നിശ്ചയം സമൂദ് അവരുടെ നാഥനെ നിഷേധിച്ചു; അറിഞ്ഞിരിക്കു ക, സമൂദ് അതിദൂരം തൂത്തെറിയപ്പെട്ടു.
27: 48-52 ല്‍, ആ പട്ടണത്തില്‍ ഒമ്പത് ഗോത്രക്കാരുണ്ടായിരുന്നു, അവര്‍ ഭൂമിയില്‍ നാശം വിതച്ചു കൊണ്ടിരിക്കുന്നവരും സുകൃതമൊന്നും ചെയ്യാത്തവരുമായിരുന്നു. അവ ര്‍ പറഞ്ഞു: സ്വാലിഹിനെയും അവന്റെ കുടുംബത്തെയും നാം രാത്രിയില്‍ നശിപ്പിക്കുക തന്നെ ചെയ്യുമെന്ന് നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ട് ആണയിടുക, പിന്നെ അവന്റെ സംരക്ഷകനോട് നാം പറയുകതന്നെ ചെയ്യും: അവന്റെ കുടുംബത്തിന്റെ നാശത്തിന് ഞ ങ്ങള് സാക്ഷികളല്ല, നിശ്ചയം ഞങ്ങള്‍ സത്യസന്ധന്മാര് തന്നെയുമാകുന്നു എന്ന്. അവര്‍ ഒരു ഗൂഢതന്ത്രം പ്രയോഗിച്ചു, നാമും ഒരു ഗൂഢതന്ത്രം പ്രയോഗിച്ചു, അവരോ അത് തിരിച്ചറിയുന്നവരായിരുന്നില്ല. അപ്പോള്‍ അവരുടെ ഗൂഢതന്ത്രത്തിന്റെ പര്യവസാനം എ ങ്ങനെയായിരുന്നു എന്ന് നീ നോക്കിക്കാണുക! നിശ്ചയം നാം അവരെയും അവരുടെ ജനതയെയും മുഴുവനും തരിപ്പണമാക്കിക്കളഞ്ഞു. അപ്പോള്‍ അവിടെ അതാ അവരുടെ വീടുകള്‍ ശൂന്യമായിക്കിടക്കുന്നു- അവര്‍ അക്രമികളായിരുന്നതുകൊണ്ട്! നിശ്ചയം അതി ല്‍ അറിവുള്ള ജനതക്ക് ഒരു പാഠം തന്നെയുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. 8: 30 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളായ സ്വാലിഹിന്റെ ജനത സ്വാലിഹിനെതിരെ ഗൂഢതന്ത്രം പ്രയോഗിച്ചിട്ടുണ്ട്. 3: 101; 5: 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇന്ന് മുഹൈമിനായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന വിശ്വാസിക്കെതിരെ ആര് എന്ത് ഗൂഢതന്ത്രം പ്രയോഗിച്ചാലും 14: 46 ല്‍ വിവരിച്ച പ്രകാരം അത് അവനെ ബാധിപ്പിക്കാന്‍ ഒരിക്കലും സാധ്യമല്ല. മാത്രമല്ല, 35: 10 ല്‍ പറഞ്ഞ പ്രകാരം അവരുടെ ഗൂഢതന്ത്രം അവരുടെ മേല്‍ തന്നെ ബാധിക്കുന്നതാണ്. 7: 73-79 വിശദീകരണം നോക്കുക.