( ഹൂദ് ) 11 : 69
وَلَقَدْ جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا سَلَامًا ۖ قَالَ سَلَامٌ ۖ فَمَا لَبِثَ أَنْ جَاءَ بِعِجْلٍ حَنِيذٍ
നിശ്ചയം നമ്മുടെ ദൂതന്‍മാര്‍ സന്തോഷവാര്‍ത്തയും കൊണ്ട് ഇബ്റാഹീമി ലേക്ക് വന്നിട്ടുണ്ടായിരുന്നു. അവര്‍ പറഞ്ഞു: സമാധാനം, അവന്‍ പറഞ്ഞു: സമാധാനം, അങ്ങനെ താമസിയാതെ ഇബ്റാഹീം ഒരു പശുക്കിടാവിനെ പാകം ചെയ്ത് കൊണ്ടുവന്നു.
പ്രവാചകന്‍ ഇബ്റാഹീമിന്‍റെ അടുക്കലേക്ക് വന്ന 'നമ്മുടെ ദൂതന്‍മാര്‍' മനുഷ്യ രൂപത്തില്‍ വന്ന മലക്കുകളാണ്. അവര്‍ തങ്ങളെ പരിചയപ്പെടുത്തിയിരുന്നില്ല എന്നതിനാല്‍ അപരിചിതരായ വല്ല അതിഥികളുമായിരിക്കുമെന്ന് കരുതി ഇബ്റാഹീം നബി അവരെ സല്‍കരിക്കുകയാണുണ്ടായത്. 51: 26 ല്‍, തടിച്ച ഒരു പശുക്കിടാവിനെ പാകം ചെയ്ത് കൊണ്ടുവന്നു എന്നാണ് പറഞ്ഞിട്ടുള്ളത്.