( ഹൂദ് ) 11 : 73
قَالُوا أَتَعْجَبِينَ مِنْ أَمْرِ اللَّهِ ۖ رَحْمَتُ اللَّهِ وَبَرَكَاتُهُ عَلَيْكُمْ أَهْلَ الْبَيْتِ ۚ إِنَّهُ حَمِيدٌ مَجِيدٌ
അവര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ കല്‍പനയില്‍ നിങ്ങള്‍ ആശ്ചര്യപ്പെടുന്നു വോ ഓ വീട്ടുകാരേ! നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ കാരുണ്യവും അവന്‍റെ അനുഗ്രഹവുമുണ്ട്, നിശ്ചയം അവന്‍ സ്വയം സ്തുത്യര്‍ഹനായ പുകള്‍പെറ്റവനാണ്.
ഇബ്റാഹീമിന്‍റെ ഭാര്യ സന്തോഷത്തോടെ മുഖത്തടിച്ചുകൊണ്ട് അത്ഭുതത്തോ ടുകൂടി ചോദിച്ചു: ഞാന്‍ ഒരു കിഴവിയും വന്ധ്യയുമാണല്ലോ, മലക്കുകള്‍ മറുപടി പറ ഞ്ഞു: അപ്രകാരം സംഭവിക്കണമെന്നാണ് നിന്‍റെ നാഥന്‍ പറയുന്നത്, നിശ്ചയം അവന്‍ യുക്തിജ്ഞനായ സര്‍വ്വജ്ഞാനി തന്നെയാകുന്നു എന്ന് 51: 29-30 ലും പറഞ്ഞിട്ടുണ്ട്. 3: 40, 47 വിശദീകരണം നോക്കുക.