( ഹൂദ് ) 11 : 74

فَلَمَّا ذَهَبَ عَنْ إِبْرَاهِيمَ الرَّوْعُ وَجَاءَتْهُ الْبُشْرَىٰ يُجَادِلُنَا فِي قَوْمِ لُوطٍ

തുടര്‍ന്ന് ഇബ്റാഹീമിന്‍റെ സംഭ്രമം നീങ്ങിപ്പോവുകയും അവന് സന്തോഷ വാര്‍ത്ത വന്നുകിട്ടുകയും ചെയ്തപ്പോള്‍, ലൂത്തിന്‍റെ ജനതയുടെ കാര്യത്തി ല്‍ അവന്‍ നമ്മോട് തര്‍ക്കിക്കാന്‍ തുടങ്ങി. 

ലൂത്തിന്‍റെ ജനതയുടെ കാര്യത്തില്‍ ഇബ്റാഹീം തര്‍ക്കിക്കാന്‍ തുടങ്ങിയത് ലൂത്തും കുടുംബവും അവരുടെ ഇടയില്‍ ഉള്ളതിനാലാണ്. 29: 31-32 ല്‍, ഇബ്റാഹീ മിലേക്ക് സന്തോഷവാര്‍ത്തയും കൊണ്ട് വന്ന നമ്മുടെ ദൂതന്‍മാര്‍ ലൂത്തിന്‍റെ ജനത യെക്കുറിച്ച് പറയുകയുണ്ടായി: നിശ്ചയം ഞങ്ങള്‍ ഈ നാട്ടിലെ നിവാസികളെ നശിപ്പി ക്കുകയാണ്; നിശ്ചയം അതിന്‍റെ നിവാസികള്‍ അക്രമികളായിരിക്കുന്നു. ഇബ്റാഹീം പ റഞ്ഞു: നിശ്ചയം അവിടെ ലൂത്തുണ്ടല്ലോ; മലക്കുകള്‍ പറഞ്ഞു: അവിടെ ആരാണുള്ളതെന്ന് ഏറ്റവും നന്നായി അറിയുക നമുക്കുതന്നെയാണ്, നാം അവനെയും അവന്‍റെ കുടുംബാംഗങ്ങളെയും രക്ഷപ്പെടുത്തുക തന്നെ ചെയ്യും-അവന്‍റെ സ്ത്രീയെ ഒഴിച്ച്, അവള്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നവരില്‍ പെട്ടവളായിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 4: 125 ല്‍, അല്ലാഹു ഇബ്റാഹീമിനെ ആത്മമിത്രമായി തെരഞ്ഞെടുത്തിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അടിമയും ഉടമയും തമ്മിലുള്ള ബന്ധത്തിന് ഉപരി യായി അപേക്ഷിക്കുക എന്നതിന് പകരം തര്‍ക്കിക്കുക എന്ന പദം പ്രയോഗിച്ചത്.