إِنَّ إِبْرَاهِيمَ لَحَلِيمٌ أَوَّاهٌ مُنِيبٌ
നിശ്ചയം ഇബ്റാഹീം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് നമ്മിലേക്ക് തിരിയുന്ന ഒ രു സഹനശീലന്‍ തന്നെയായിരുന്നു.
എന്റെ നാഥാ! ഈ വിഗ്രഹങ്ങള്‍ ജനങ്ങളില്‍ നിന്ന് അധികപേരെയും വഴിപിഴ പ്പിച്ചിരിക്കുന്നു, അപ്പോള്‍ ആരെങ്കിലും എന്നെ പിന്‍പറ്റുന്നുവെങ്കില്‍ അവന് എന്നി ല്‍ പെട്ടവനാണ്, ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവെങ്കിലോ, അപ്പോള്‍ നിശ്ചയം നീ ഏറെപ്പൊറുക്കുന്ന കാരുണ്യവാനാകുന്നു എന്ന് പ്രവാചകന് ഇബ്റാഹീം പറഞ്ഞ തായി 14: 36 ല്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ څഎന്നെ ധിക്കരിക്കുന്നുവെങ്കില്‍ അവരെ ശി ക്ഷിക്കണംچ എന്ന് പറയാതെ 'നീ ഏറെ പൊറുക്കുന്ന കാരുണ്യവാനാകുന്നു' എന്ന് പ റഞ്ഞത് ഇബ്റാഹീമിന്റെ സഹനശീലത്തെയാണ് സൂചിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ പിതാവിനുവേണ്ടി പൊറുക്കലിനെത്തേടിയ ഇബ്റാഹീമിന്, 6: 75 ല്‍ പറഞ്ഞതുപോ ലെ പ്രപഞ്ചത്തിന്റെ അധികാരവ്യവസ്ഥ കാണിച്ച് കൊടുത്തതോടൊപ്പം പിതാവിന്റെ സ്ഥാനം നരകത്തിലാണെന്ന് കാണുകയും പിതാവിനുവേണ്ടി പൊറുക്കലിനെത്തേടി യത് തെറ്റാണെന്ന് മനസ്സിലാക്കുകയും ഖേദിച്ച് മടങ്ങുകയും ചെയ്തതാണ് ഇബ്റാഹീം 'ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് നമ്മിലേക്ക് തിരിയുന്ന സഹനശീലന്‍ തന്നെയായിരുന്നു' എന്ന് പറയാന്‍ കാരണം. അല്ലാഹു കൊന്നുകളഞ്ഞ, വിചാരണയില്ലാതെ നരകത്തില്‍ പോകാനുള്ള കപടവിശ്വാസികള്‍ക്കുവേണ്ടി പൊറുക്കലിനെത്തേടാനും സന്മാര്ഗ്ഗ ത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും പ്രവാചകനോ വിശ്വാസിക്കോ അനുവാദമില്ല. 2: 124; 9: 73, 84-85, 113-114 വിശദീകരണം നോക്കുക.