وَجَاءَهُ قَوْمُهُ يُهْرَعُونَ إِلَيْهِ وَمِنْ قَبْلُ كَانُوا يَعْمَلُونَ السَّيِّئَاتِ ۚ قَالَ يَا قَوْمِ هَٰؤُلَاءِ بَنَاتِي هُنَّ أَطْهَرُ لَكُمْ ۖ فَاتَّقُوا اللَّهَ وَلَا تُخْزُونِ فِي ضَيْفِي ۖ أَلَيْسَ مِنْكُمْ رَجُلٌ رَشِيدٌ
അവന്‍റെ ജനത അവന്‍റെ അടുക്കലേക്ക് ഉന്‍മത്തരായിക്കൊണ്ട് വന്നെത്തി ത്തുടങ്ങി, അതിനുമുമ്പേ അവര്‍ തിന്മകള്‍ പ്രവര്‍ത്തിക്കുന്നവരുമായിരുന്നു; അവന്‍ പറഞ്ഞു: ഓ എന്‍റെ ജനമേ! ഇക്കൂട്ടരിതാ എന്‍റെ പെണ്‍മക്കള്‍, അ വരാകുന്നു നിങ്ങള്‍ക്ക് ഏറ്റവും വിശുദ്ധരായിട്ടുള്ളവര്‍! അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവീന്‍, എന്‍റെ അതിഥികളുടെ കാര്യത്തില്‍ എ ന്നെ നിങ്ങള്‍ നിന്ദ്യരാക്കാതിരിക്കുകയും ചെയ്യുവിന്‍; എന്ത്, നിങ്ങളില്‍ ത ന്‍റേടമുള്ള ഒരു മനുഷ്യനുമില്ലെന്നോ?
ലൂത്ത് തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്: നിങ്ങള്‍ ലോകരില്‍ ആരും തന്നെ മുമ്പ് ചെയ്യാത്ത മ്ലേച്ഛ പ്രവൃത്തികളിലാണല്ലോ ഏര്‍പ്പെട്ടിരിക്കുന്നത്, നിങ്ങളുടെ കാമവികാരം ശമിപ്പിക്കുന്നതിനുവേണ്ടി നിങ്ങള്‍ പുരുഷന്‍മാരെ സമീപിക്കുകയും പ്രകൃതി മാര്‍ഗത്തെ മുറിച്ചുകളയുകയും നിങ്ങളുടെ സഭകളില്‍ വെച്ച് പരസ്യമായി നീചകൃത്യങ്ങള്‍ ചെയ്യുകയുമാണോ? ആ ജനതയുടെ മറുപടി: നീ സത്യം പറയുന്നവ നാണെങ്കില്‍ അല്ലാഹുവിന്‍റെ ശിക്ഷയിങ്ങ് കൊണ്ടുവരിക എന്നല്ലാതെ മറ്റൊന്നുമാ യിരുന്നില്ല എന്ന് 29: 28-29 ല്‍ പറഞ്ഞിട്ടുണ്ട്. തന്‍റെ അതിഥികളിലേക്ക് മദോന്മത്തരാ യി വന്ന ഭ്രാന്തന്മാരായ ജനതയോട് "ഇതാ എന്‍റെ പെണ്‍മക്കള്‍, നിങ്ങള്‍ക്ക് ചെയ്തേ പ റ്റൂ എങ്കില്‍" എന്ന് ലൂത്ത് പറഞ്ഞതായി 15: 67-72 ലും; ആ ജനത ലൂത്തിന്‍റെ അതിഥിക ളെ റാഞ്ചിയെടുക്കുന്നതിന് വേണ്ടി ശ്രമിച്ചു, എന്നാല്‍ നാം അവരുടെ കണ്ണുകളെ മായ്ച്ച് കളഞ്ഞുകൊണ്ട് "ഇപ്പോള്‍ നിങ്ങള്‍ എന്‍റെ മുന്നറിയിപ്പും ശിക്ഷയും രുചിച്ചുകൊള്ളുക" എന്ന് നാഥന്‍ പറഞ്ഞതായി 54: 37 ലും പറഞ്ഞിട്ടുണ്ട്.
തല്‍മൂദി'ല്‍ ഈ ജനതയെക്കുറിച്ച് വിവരിച്ചിട്ടുള്ളതിന്‍റെ രത്നചുരുക്കം ഇങ്ങനെയാണ്: ഒരിക്കല്‍ യാത്രാമദ്ധ്യേ സദൂം പട്ടണത്തില്‍ താമസിക്കേണ്ടിവന്ന ഒരു സ ഞ്ചാരി ആരോടും ആതിഥ്യം ആവശ്യപ്പെടാതെ ഒരു മരത്തിന്‍റെ ചുവട്ടില്‍ ഉറങ്ങുകയാ യിരുന്നു. പക്ഷേ സദൂംകാരനായ ഒരാള്‍ നിര്‍ബന്ധിച്ച് അയാളെ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി, രാത്രിയില്‍ തന്നെ അയാളുടെ കഴുത കച്ചവടച്ചരക്കുകളോടൊപ്പം മോഷ്ടിക്കപ്പെട്ടു, അയാളുടെ ആവലാതി ആരും ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല, നാട്ടുകാര്‍ അയാളുടെ ബാക്കിയുള്ള സാധനങ്ങള്‍ പോലും കൊള്ളയടിക്കുകയാണുണ്ടാ യത്. ഒരിക്കല്‍ ഇബ്റാഹീമിന്‍റെ പത്നി സാറ ലൂത്തിന്‍റെ വീട്ടുകാരുടെ സുഖവിവരങ്ങള്‍ അറിയുന്നതിനുവേണ്ടി തന്‍റെ അടിമയായ യഅ്സറിനെ സദൂമിലേക്കയച്ചു. പട്ടണത്തിലേക്ക് കടന്നപ്പോള്‍ തന്നെ യഅ്സര്‍ കണ്ടത് സദൂംകാരന്‍ ഒരു വിദേശിയെ അടിക്കുന്നതാണ്. ഒരു വിദേശിയായ യാത്രക്കാരനോട് ഇങ്ങനെയാണോ പെരുമാറുന്നത് എന്ന് ചോദിച്ചുകൊണ്ട് യഅ്സര്‍ അവനെ നാണിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യ അ്സറിന്‍റെ തലതന്നെ ഛേദിക്കുകയാണ് അവന്‍ ചെയ്തത്. മറ്റൊരിക്കല്‍ എവിടെ നി ന്നോ പട്ടണത്തില്‍ വന്ന ഒരു പരദേശിക്ക് ആരും തന്നെ ആഹാരമൊന്നും കൊടുത്തില്ല. വിശപ്പിന്‍റെ കാഠിന്യം കാരണം ഒരിടത്ത് അവശനായി കിടന്ന അയാള്‍ക്ക് ലൂത്തി ന്‍റെ മകള്‍ കുറച്ച് ഭക്ഷണം എത്തിച്ചുകൊടുത്തു. അതിന്‍റെ പേരില്‍ ലൂത്തിനെയും മ കളെയും അവര്‍ ആക്ഷേപിക്കുകയും ഇത്തരം പ്രവൃത്തികള്‍ ചെയ്യുകയാണെങ്കില്‍ ത ങ്ങളുടെ നാട്ടില്‍ താമസിക്കാന്‍ സാധിക്കുകയില്ലെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്.
ഒരു യാത്രക്കാരനും ആ നാട്ടിലൂടെ സുരക്ഷിതനായി കടന്നുപോകാന്‍ സാധ്യ മായിരുന്നില്ല. വിദേശിയായ ഒരാള്‍ക്കും ആ നാട്ടുകാരില്‍ നിന്നും ഒരു റൊട്ടിത്തുണ്ടുപോലും ലഭിച്ചിരുന്നില്ല. അഥവാ ഒരു വിദേശി അവിടെവന്ന് പട്ടിണികൊണ്ട് മരിക്കുകയാണെങ്കില്‍ ഈ ജനങ്ങള്‍ അയാളുടെ വസ്ത്രം അഴിച്ചെടുത്ത് ജഡം നഗ്നമായി കുഴിച്ച് മൂടുമായിരുന്നു. തങ്ങളുടെ മലഞ്ചെരുവുകളില്‍ മൈലുകളോളം നീണ്ടുകിടക്കുന്ന തോട്ടങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. ഈ തോട്ടം ദുര്‍വൃത്തികളുടെയും മറ്റും കേളീസ്ഥലമായിരുന്നു. ലൂത്ത് നബിയുടേതല്ലാത്ത മറ്റൊരു നാവും അവരെ അതില്‍ നിന്ന് വിലക്കിയിരുന്നില്ല. അങ്ങനെ സ്വയം നിയന്ത്രണംവിട്ട ഭ്രാന്തന്‍മാരായ ഒരു ജനതയായി മാറിയപ്പോഴാണ് അവരെ നശിപ്പിക്കുന്നത്.
പ്രകൃതിക്ക് വിരുദ്ധമായ നിങ്ങളുടെ സ്വവര്‍ഗ സംഭോഗത്തേക്കാള്‍ വികാരം ശ മിപ്പിക്കുന്നതിന് പ്രകൃതി നിശ്ചയിച്ചിട്ടുള്ള മാര്‍ഗമായ എന്‍റെ ഈ പെണ്‍മക്കളാണ് ന ല്ലതെന്നാണ് ലൂത്ത് നബി തന്‍റെ ജനതയോട് പറയുന്നത്. അല്ലാഹു സൃഷ്ടിച്ച അ വയവങ്ങളെ ഞാന്‍ അതിനല്ലാത്ത മറ്റുവഴിക്ക് മാറ്റിമറിക്കുമെന്ന് പിശാച് അല്ലാഹുവിനോട് ശപഥം ചെയ്ത് പറഞ്ഞതായി 4: 119 ല്‍ പറഞ്ഞിട്ടുണ്ട്. 'ലിവാത്വ്' (സ്വവര്‍ഗ സംഭോഗം) ചെയ്യുന്നവനെയും ചെയ്യപ്പെടുന്നവനെയും വധിക്കണമെന്നാണ് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. ഗ്രന്ഥത്തില്‍ അതിന് ശിക്ഷ വിധിച്ചിട്ടില്ല, എന്നാല്‍ വ്യഭിചാരത്തിന് ഗ്രന്ഥത്തില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. അപ്പോള്‍ തന്‍റെ മ ക്കളെ വ്യഭിചാരത്തിന് വിട്ടുകൊടുക്കുകയല്ല ലൂത്ത് നബി ചെയ്യുന്നത്. വ്യഭിചാരം നട ത്തിയാലും അതിന് ശിക്ഷ ഏറ്റുവാങ്ങി പശ്ചാത്തപിച്ചുമടങ്ങി സന്‍മാര്‍ഗത്തിലേക്ക് വരാവുന്നതാണ്. എന്നാല്‍ പ്രകൃതിക്ക് വിരുദ്ധമായി ലിവാത്വ് ചെയ്യുന്നവനെയും ചെയ്യപ്പെടുന്നവനെയും കൊല്ലണമെന്നാണ് കല്‍പന എന്നതിനാല്‍ അതിന് പാശ്ചാത്താപമില്ല. ചെയ്യപ്പെടുന്നവനായ നിഷ്കളങ്കനെ വധിക്കണമെന്ന് പറഞ്ഞത്, ആ വി ത്ത് ഇവിടെ ഭൂമിയില്‍ അവശേഷിച്ചാല്‍ അവനും മുതിര്‍ന്നുകഴിഞ്ഞാല്‍ ആ ദുഷ്പ്രവൃ ത്തി സമൂഹത്തില്‍ വ്യാപിപ്പിക്കും എന്നതിനാലാണ്.
എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫു ജ്ജാറുകളാണ് പ്രകൃതിക്ക് വിരുദ്ധമായ ഇത്തരം ദുര്‍വൃത്തികളിലെല്ലാം ലോകത്തെ വിടെയും മുന്‍പന്തിയിലുള്ളത്. വിധിദിവസം അവരുടെ തൊലികളും കാഴ്ചകളും കേള്‍വികളുമെല്ലാം അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുമെന്ന് 41: 19-24 ല്‍ വായിച്ചത് കഴുത ഭാരം വഹിക്കുന്നതുപോലെ ഗ്രന്ഥം വഹിക്കുന്ന ചിന്താശക്തി ഉപയോഗപ്പെടു ത്താത്ത യഥാര്‍ത്ഥ ഭ്രാന്തന്‍മാരായ ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. അതുകൊണ്ടാണ് ഇ ക്കൂട്ടരെ 8: 22 ലും 98: 6 ലും ദുഷ്ടജീവികള്‍ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. അങ്ങനെ അ വര്‍ പിശാചിനെ സഹായിച്ചുകൊണ്ട് പ്രപഞ്ചത്തിന്‍റെ ആയുസ്സ് ചുരുക്കുന്ന നശീകര ണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാലാണ് ഈസാ രണ്ടാമതുവന്നാല്‍ അന്ന് ഇ സ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ അവര്‍ വധിക്കപ്പെട്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാ കുന്നത്. 4: 15-16; 7: 81, 164-170; 23: 7 വിശദീകരണം നോക്കുക.