( ഹൂദ് ) 11 : 77

وَلَمَّا جَاءَتْ رُسُلُنَا لُوطًا سِيءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالَ هَٰذَا يَوْمٌ عَصِيبٌ

നമ്മുടെ ദൂതന്‍മാര്‍ ലൂത്തിന്‍റെ അടുക്കലെത്തിയപ്പോള്‍ അവന്‍ അവരുടെ കാര്യത്തില്‍ ദുഃഖിതനും അവരുടെ കാര്യത്തില്‍ മനം മുട്ടുന്നവനുമായി ത്തീര്‍ന്നു, അവന്‍ പറഞ്ഞുപോയി: ഇത് ഒരു ദുര്‍ഘടം പിടിച്ച ദിനം തന്നെ!

രണ്ട് സുമുഖന്‍മാരായ യുവാക്കളുടെ രൂപത്തിലാണ് മലക്കുകള്‍ ലൂത്ത് നബി യുടെ അടുത്ത് വന്നത്. അവര്‍ മലക്കുകളാണെന്ന് ലൂത്ത് നബിക്ക് മനസ്സിലായിരുന്നി ല്ല. തന്‍റെ ജനത വളരെയധികം ദുര്‍വൃത്തരും നിര്‍ലജ്ജരുമായിക്കഴിഞ്ഞിരുന്നു എന്ന് അദ്ദേഹത്തിന് നല്ലപോലെ അറിയാമായിരുന്നതുകൊണ്ടാണ് ഈ അതിഥികളുടെ കാര്യ ത്തില്‍ അദ്ദേഹത്തിന് ദുഃഖവും മനം മുട്ടലും അനുഭവപ്പെട്ടത്.