( ഹൂദ് ) 11 : 80

قَالَ لَوْ أَنَّ لِي بِكُمْ قُوَّةً أَوْ آوِي إِلَىٰ رُكْنٍ شَدِيدٍ

അവന്‍ പറഞ്ഞു: നിശ്ചയം എനിക്ക് നിങ്ങളില്‍ വല്ല ശക്തിയും ഉണ്ടായിരു ന്നുവെങ്കില്‍, അല്ലെങ്കില്‍ ശക്തമായൊരു താങ്ങ് എനിക്ക് അവലംബിക്കാനുണ്ടായിരുന്നുവെങ്കില്‍!

പ്രകൃതിമാര്‍ഗ്ഗമായ ഇസ്ലാമിന്‍റെ മാര്‍ഗ്ഗം കയ്യൊഴിച്ച ആ വൃത്തികെട്ട ജനതയോ ട് തന്‍റെ പെണ്‍മക്കളെ ലൈംഗികവികാരം ശമിപ്പിക്കാന്‍ ഉപയോഗപ്പെടുത്തിയിട്ടെങ്കി ലും പ്രകൃതിക്ക് വിരുദ്ധമായ മാര്‍ഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന് ലൂത്ത് നബി പ റഞ്ഞപ്പോള്‍ അത് കേള്‍ക്കാന്‍ പോലും തയ്യാറില്ലാതെ 'ഞങ്ങള്‍ക്ക് എന്തൊന്നാണ് ആവശ്യമുള്ളതെന്ന് നിനക്ക് ശരിക്കും അറിയാമല്ലോ' എന്ന് ലജ്ജയില്ലാതെ പറഞ്ഞു കൊണ്ട് ആ ദുര്‍വൃത്തി മാത്രമേ ചെയ്യൂ എന്ന ശാഠ്യത്തില്‍ നിലകൊള്ളുകയാണ് അ വര്‍ ചെയ്തത്. അപ്പോള്‍ അവരില്‍ നിന്ന് സുരക്ഷിതമായ ഏതെങ്കിലും അഭയ സ്ഥാനം ലഭിച്ചെങ്കില്‍ അവിടെ അഭയം തേടാമായിരുന്നു എന്നുപോലും ലൂത്ത് നബി ക്ക് തോന്നിപ്പോയി. 'ശക്തമായ ഒരു താങ്ങ് എനിക്ക് അവലംബിക്കാനുണ്ടായിരുന്നെങ്കില്‍' എന്ന് പറഞ്ഞതില്‍ നിന്ന് ലൂത്ത് നബിക്ക് പെണ്‍മക്കള്‍ മാത്രമേ ഉണ്ടായിരുന്നു ള്ളു, ആണ്‍മക്കളോ മറ്റു വിശ്വാസികളായ പുരുഷന്‍മാരോ ലൂത്ത് നബിയുടെകൂടെ ഉ ണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കാവുന്നതാണ്. 51: 36 ല്‍, സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചവരുടെ ഒറ്റ വീട് പോലും അവിടെ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്. അ തായത് കാഫിറുകളില്‍ പെട്ട കിഴവിയായ അദ്ദേഹത്തിന്‍റെ സ്ത്രീ കാരണം ലൂത്ത് ന ബിയുടെ വീട് പോലും മുഴുവന്‍ അംഗങ്ങളും വിശ്വാസികളായ മുസ്ലിംകളുടെ വീടുക ളില്‍ ഉള്‍പെട്ടിരുന്നില്ല എന്നര്‍ത്ഥം. എല്ലാ കാര്യങ്ങളും വിവരിക്കുന്ന അദ്ദിക്ര്‍ സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താ ദായകവുമാണെന്ന് 16: 89 ല്‍ പറഞ്ഞിരിക്കെ അദ്ദിക്റിനെ തള്ളിപ്പറയുകയും മൂടിവെക്കു കയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അര്‍ഹതയില്ലാതെ മുസ് ലിംകളാണെന്ന് അവകാശപ്പെടുന്നവരാണ്. എന്നാല്‍ അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാ ര്‍ത്ഥ കാഫിറുകളാണ്.

ഇന്ന് മുഴുവന്‍ അംഗങ്ങളും വിശ്വാസികളായിട്ടുള്ള ഒറ്റ വീടുപോലും ലോകത്ത് എവിടെയും ഇല്ലാത്തവിധം ഫുജ്ജാറുകള്‍ വിഘടിച്ച് വിവിധ മതം കണക്കെ ഭിന്നിച്ചു പോയിട്ടുണ്ട്. അവര്‍ 6: 25-26 ല്‍ വിവരിച്ച പ്രകാരം നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ഇല്ല. അതുകൊണ്ട് പിന്‍തലമുറക്ക് ജീവിക്കാ ന്‍ ഉതകുന്ന വിധത്തില്‍ പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സായ അദ്ദിക്ര്‍ നിങ്ങളെങ്കിലും ഉപയോഗപ്പെടുത്തണമെന്നാണ് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈ സ്തവര്‍ തുടങ്ങിയവരോട് വിശ്വാസിക്ക് പറയാനുള്ളത്. 5: 48; 7: 157-158, 205-206; 9: 125 വിശദീകരണം നോക്കുക.