( ഹൂദ് ) 11 : 81

قَالُوا يَا لُوطُ إِنَّا رُسُلُ رَبِّكَ لَنْ يَصِلُوا إِلَيْكَ ۖ فَأَسْرِ بِأَهْلِكَ بِقِطْعٍ مِنَ اللَّيْلِ وَلَا يَلْتَفِتْ مِنْكُمْ أَحَدٌ إِلَّا امْرَأَتَكَ ۖ إِنَّهُ مُصِيبُهَا مَا أَصَابَهُمْ ۚ إِنَّ مَوْعِدَهُمُ الصُّبْحُ ۚ أَلَيْسَ الصُّبْحُ بِقَرِيبٍ

അവര്‍ പറഞ്ഞു: ഓ ലൂത്ത്, നിശ്ചയം ഞങ്ങള്‍ നിന്‍റെ നാഥനില്‍ നിന്നുള്ള ദൂതന്‍മാരാണ്, ഇവര്‍ നിന്നിലേക്ക് എത്തുകയില്ലതന്നെ, അതുകൊണ്ട് രാത്രി കുറേ ചെന്നിട്ട് നീ നിന്‍റെ കുടുംബത്തെയും കൂട്ടി പുറപ്പെടണം, നിങ്ങളില്‍ നിന്നുള്ള ഒരാളും തിരിഞ്ഞുനോക്കുകയുമരുത്-നിന്‍റെ സ്ത്രീയൊഴിച്ച്, നി ശ്ചയം അവരെ ബാധിക്കുന്ന ഒന്ന് അവളെയും ബാധിക്കുന്നതാണ്, നിശ്ചയം അവരോട് വാഗ്ദത്തം ചെയ്തിട്ടുള്ള സമയം പ്രഭാതമാണ്, പ്രഭാതം അടു ത്തെത്തിക്കഴിഞ്ഞില്ലേ!

ദുഷ്കര്‍മ്മങ്ങളുടെ പരിണിതി ഇഹലോകത്തുവെച്ചുതന്നെ അനുഭവിക്കുന്നതില്‍ നിന്ന് പ്രവാചകന്‍മാരുമായോ മഹാത്മാക്കളുമായോ ഉള്ള രക്തബന്ധമോ വംശബന്ധമോ വിവാഹബന്ധമോ അവരുടെ ശുപാര്‍ശയോ ആരെയും രക്ഷിക്കുകയില്ല എന്ന പാഠം ജനങ്ങളെ പഠിപ്പിക്കാന്‍ വേണ്ടി ഈ സൂറത്തില്‍ ഉദ്ധരിച്ച മൂന്നാമത്തെ സംഭവമാണ് ഇവിടെ വിവരിച്ചിട്ടുള്ളത്. 66: 10 ല്‍ എക്കാലത്തുമുള്ള കാഫിറുകള്‍ക്ക് മാതൃകയായി നൂഹിന്‍റെ ഭാര്യയെയും ലൂത്തിന്‍റെ ഭാര്യയെയുമാണ് അല്ലാഹു എടുത്തുദ്ധരിച്ചിട്ടുള്ളത്. 9: 67-68 ല്‍, കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഒരേ വിഭാഗത്തില്‍ പെട്ടവരാണ്, തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരുമായ അവ ര്‍ അല്ലാഹുവിനെ മറന്നതിനാല്‍ അവരെ അല്ലാഹുവും മറന്നിരിക്കുന്നു; ഇത്തരം തെ മ്മാടികള്‍ക്ക് നരകക്കുണ്ഠാഗ്നിയാണ് വാഗ്ദത്തം ചെയ്തിട്ടുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. 9: 23-24; 11: 45-47, 75 വിശദീകരണം നോക്കുക.