( ഹൂദ് ) 11 : 85

وَيَا قَوْمِ أَوْفُوا الْمِكْيَالَ وَالْمِيزَانَ بِالْقِسْطِ ۖ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ

ഓ എന്‍റെ ജനമേ, നിങ്ങള്‍ നീതികൊണ്ട് അളവും തൂക്കവും പൂര്‍ത്തിയാക്കുവീന്‍, ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ കുറവ് വരുത്താതിരിക്കുകയും ഭൂമിയില്‍ നാശം വിതച്ച് അതിനെ നശിപ്പിക്കാന്‍ വേണ്ടി ഓടിനടക്കാതിരിക്കു കയും ചെയ്യുവീന്‍. 

83: 1-7 ല്‍, അളവ് തൂക്കങ്ങളില്‍ കുറവ് വരുത്തുന്നവര്‍ക്ക് നരകത്തിലെ 'വൈല്‍' എന്ന ചെരുവാണുള്ളത്. ജനങ്ങളില്‍ നിന്ന് അളന്ന് വാങ്ങുമ്പോള്‍ അവര്‍ പൂര്‍ത്തിയാക്കി വാങ്ങുന്നവരാണ്. അവര്‍ മറ്റുള്ളവര്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ചെയ്യുമ്പോള്‍ കുറവ് വരുത്തുന്നവരുമാണ്. നിശ്ചയം അവര്‍ പുനര്‍ ജീവിപ്പിക്കപ്പെടുന്ന വരാകുമെന്ന് അക്കൂട്ടര്‍ കരുതുന്നില്ലെയോ, ഒരു വമ്പിച്ച നാളിനുവേണ്ടി. മനുഷ്യരെല്ലാം സര്‍വ്വലോകങ്ങളുടെയും ഉടമയുടെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന നാള്‍. അങ്ങനെയല്ല, നിശ്ചയം ഫുജ്ജാറുകളുടെ പട്ടിക സിജ്ജീനില്‍ തന്നെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. 

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുക ള്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരി ക്കുകയാണ്. സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് അവര്‍ മിഥ്യയാണ് പിന്‍പ റ്റിക്കൊണ്ടിരിക്കുന്നത്. നാഥന്‍റെ കല്‍പന നടപ്പിലാകുന്ന ദിനം സത്യമായ അദ്ദിക്ര്‍ കൊ ണ്ടാണ് വിധികല്‍പിക്കുക എന്നും അപ്പോള്‍ മിഥ്യാവാദികള്‍ നഷ്ടപ്പെട്ടവരായിരിക്കും എന്നും 40: 78 ല്‍ പറഞ്ഞിട്ടുണ്ട്. 49: 9 അവസാനിക്കുന്നത് നിശ്ചയം അല്ലാഹു നീതി-അദ്ദിക്ര്‍-കൊണ്ട് വിധികല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. 5: 42; 7: 8-9; 10: 47 വിശദീകരണം നോക്കുക.