( ഹൂദ് ) 11 : 84

وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۚ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَٰهٍ غَيْرُهُ ۖ وَلَا تَنْقُصُوا الْمِكْيَالَ وَالْمِيزَانَ ۚ إِنِّي أَرَاكُمْ بِخَيْرٍ وَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ مُحِيطٍ

മദ്യന്‍ വാസികളിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെയും; അവന്‍ പറഞ്ഞു: ഓ എന്‍റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാവുക, നിങ്ങള്‍ക്ക് അവനെക്കൂടാതെ മറ്റൊരു ഇലാഹുമില്ലതന്നെ, നിങ്ങള്‍ അളവ് തൂക്കങ്ങളില്‍ കുറവ് വരുത്താതിരിക്കുകയും ചെയ്യുക; നി ശ്ചയം ഞാന്‍ നിങ്ങളെ ഇന്ന് നല്ലസ്ഥിതിയില്‍ കാണുന്നു, വലയം ചെയ്യുന്ന ഒരു നാളിലെ ശിക്ഷ നിങ്ങളുടെ മേല്‍ ആപതിക്കുമെന്ന് ഞാന്‍ ഭയപ്പെടുക യും ചെയ്യുന്നു.

അതായത് അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്ന നിങ്ങളെ ഇപ്പോഴ ത്തെ അവസ്ഥയില്‍ ജീവിക്കാന്‍ വിടുമെന്ന് നിങ്ങള്‍ കരുതേണ്ടതില്ല. എന്നെ നിയോ ഗിച്ചിട്ടുള്ളത് നിങ്ങള്‍ അകപ്പെട്ടിട്ടുള്ള തിന്മകളെക്കുറിച്ച് നീതിയായ അദ്ദിക്ര്‍ കൊ ണ്ട് ഉണര്‍ത്തുന്നതിന് വേണ്ടിയാണ്. നിങ്ങള്‍ നിങ്ങളുടെ ചെയ്തികള്‍ തിരുത്താതെ മുന്നോട്ട് പോവുകയാണെങ്കില്‍ കഠിനമായ ശിക്ഷക്ക് നിങ്ങള്‍ വിധേയമാവുകതന്നെ ചെയ്യുന്നതാണ്. 10: 54, 102 വിശദീകരണം നോക്കുക.