( ഹൂദ് ) 11 : 86

بَقِيَّتُ اللَّهِ خَيْرٌ لَكُمْ إِنْ كُنْتُمْ مُؤْمِنِينَ ۚ وَمَا أَنَا عَلَيْكُمْ بِحَفِيظٍ

നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവിങ്കല്‍ അവശേഷിക്കുന്നതാണ് നിങ്ങള്‍ക്ക് ഏറ്റവും ഉത്തമമായിട്ടുള്ളത്, ഞാന്‍ നിങ്ങളുടെ മേല്‍ സൂക്ഷിപ്പുകാരനൊന്നുമല്ല.

സാക്ഷിയായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് അളവും തൂക്കവും പൂര്‍ത്തിയാക്കി നടത്തുന്ന സംരംഭങ്ങളിലൂടെ ലഭിക്കുന്ന അനുവദ നീയമായ ലാഭവിഹിതമാണ് നിങ്ങള്‍ക്ക് ഉല്‍കൃഷ്ടമായിട്ടുള്ളത്, എന്നല്ലാതെ ജനങ്ങ ളുടെ സാധനങ്ങളില്‍ അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച് ഭക്ഷിച്ചാല്‍ അതി ന്‍റെ പരിണിതി ഇഹത്തില്‍ തന്നെ നിങ്ങള്‍ക്ക് ദോഷമായിരിക്കും, പരത്തില്‍ ആ ശരീ രം നരകത്തില്‍ കരിയേണ്ടിവരികയും ചെയ്യും. 

അദ്ദിക്റിന്‍റെ 40 പേരുകളും സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി മാത്രമേ അദ്ദിക്റിനെ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായി ഉപയോഗപ്പെടുത്തുകയും അത് ലോകരില്‍ പ്രചരിപ്പിക്കുകയുമുള്ളൂ. അറബി ഖുര്‍ആന്‍ വായിക്കുന്ന കാഫിറുകളും അക്രമികളും തെമ്മാടികളുമായ ഫുജ്ജാറുകള്‍ 7: 26 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ഭ്രാന്തന്മാര്‍ വിശ്വാസികളെ 'നുണ പറയുന്ന ഒ റ്റയാന്‍' എന്ന് പരിഹസിക്കുന്നതാണ് എന്ന് 54: 25; 83: 29 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 20: 99-100 ല്‍ വിവരിച്ച പ്രകാരം ഭൂമിയില്‍ സംഭവിക്കുന്ന എല്ലാ നശീകരണ പ്രവര്‍ത്തനങ്ങളുടെയും പാപഭാരം വഹിച്ചുകൊണ്ട് ഇക്കൂട്ടര്‍ നരകക്കുണ്ഠത്തില്‍ പ്രവേശിക്കുന്നതാണ്. 4: 42; 6: 115-116; 7: 85-87 വിശദീകരണം നോക്കുക.