وَيَا قَوْمِ لَا يَجْرِمَنَّكُمْ شِقَاقِي أَنْ يُصِيبَكُمْ مِثْلُ مَا أَصَابَ قَوْمَ نُوحٍ أَوْ قَوْمَ هُودٍ أَوْ قَوْمَ صَالِحٍ ۚ وَمَا قَوْمُ لُوطٍ مِنْكُمْ بِبَعِيدٍ
ഓ എന്റെ ജനമേ, എന്നോടുള്ള നിങ്ങളുടെ വിഘടിക്കല്‍ നിങ്ങളെ ഭ്രാന്ത്പി ടിപ്പിക്കാതിരിക്കട്ടെ!-നൂഹിന്റെ ജനതയെ അല്ലെങ്കില്‍ ഹൂദിന്റെ ജനതയെ അ ല്ലെങ്കില്‍ സ്വാലിഹിന്റെ ജനതയെ ബാധിച്ചതുപോലുള്ള മഹാവിപത്ത് നി ങ്ങളെ ബാധിക്കാന്‍ ഇടവരുത്തും വിധം, ലൂത്തിന്റെ ജനം നിങ്ങളില്‍ നിന്ന് ഏറെയൊന്നും അകലെയുമല്ലല്ലോ!
10: 75 ല്‍ വിവരിച്ച പ്രകാരം ഏതൊരു പ്രവാചകന്റെയും ജനത അദ്ദിക്ര്‍ തള്ളിപ്പറഞ്ഞുകൊണ്ട് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായി മാറുമ്പോഴാണ് ന ശിപ്പിക്കപ്പെടുക. 'ലൂത്തിന്റെ ജനം നിങ്ങളില്‍ നിന്ന് ഏറെയൊന്നും അകലെയുമല്ലല്ലോ' എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് ലൂത്തിന്റെ ജനത ശുഐബ് നബിയുടെ ജനത യായ മദ്യന് വാസികളുടെ അടുത്ത പ്രദേശത്താണ് താമസിച്ചിരുന്നത് എന്നും അവര്‍ അടുത്ത കാലത്തായി ജീവിച്ചവരായിരുന്നു എന്നുമാണ്. 4: 115; 47: 32-33 വിശദീകര ണം നോക്കുക.