( ഹൂദ് ) 11 : 88

قَالَ يَا قَوْمِ أَرَأَيْتُمْ إِنْ كُنْتُ عَلَىٰ بَيِّنَةٍ مِنْ رَبِّي وَرَزَقَنِي مِنْهُ رِزْقًا حَسَنًا ۚ وَمَا أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَا أَنْهَاكُمْ عَنْهُ ۚ إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ ۚ وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ

അവന്‍ ചോദിച്ചു: ഓ എന്‍റെ ജനമേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ, ഞാന്‍ എന്‍റെ നാഥനില്‍ നിന്നുള്ള ഒരു തെളിവിന്‍ മേലാണ്, എനിക്ക് അവനില്‍ നിന്നുള്ള ഏറ്റവും നല്ല വിഭവം ലഭിക്കുന്നുമുണ്ട്, നിങ്ങളെ ഏതൊരു കാര്യത്തെത്തൊട്ടാ ണോ വിരോധിച്ചുകൊണ്ടിരിക്കുന്നത്, ആ കാര്യം നിങ്ങള്‍ കാണാതെ സ്വയം ചെയ്യാന്‍ ഞാന്‍ ഒട്ടും ഉദ്ദേശിക്കുന്നുമില്ല, എനിക്ക് കഴിയുന്നത്ര നിങ്ങളുടെ പ്രവൃത്തികള്‍ നന്നാക്കിത്തീര്‍ക്കാനല്ലാതെ ഞാന്‍ ഉദ്ദേശിക്കുന്നില്ല; ഞാന്‍ എന്തെല്ലാം പ്രവൃത്തികള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുവോ, എനിക്ക് അതിനുള്ള വേണ്ടുക അല്ലാഹുവില്‍ നിന്നല്ലാതെയുമല്ല, ഞാന്‍ അവന്‍റെ മേലാണ് ഭരമേല്‍പിച്ചിരിക്കുന്നത്, അവനിലേക്കുതന്നെയാണ് ഞാന്‍ തിരിയുന്നതും.

സൂക്തത്തില്‍ പറഞ്ഞ തെളിവ് 7: 172-173 ല്‍ വിവരിച്ച എല്ലാ ആത്മാവിനെയും സ്വ ര്‍ഗത്തില്‍ നിന്നും പഠിപ്പിച്ച അദ്ദിക്ര്‍ തന്നെയാണ്. സൂക്തത്തില്‍ പറഞ്ഞ 'ഏറ്റവും നല്ലവിഭവവും' അദ്ദിക്റാണ്. അത് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവുമാണെന്ന് 7: 26 ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ഉപയോഗപ്പെടുത്തു ന്നവര്‍ ഏത് ഭക്ഷണവും വസ്ത്രവും പരിശുദ്ധവും അനുവദനീയവുമാണോ എന്ന് വി ലയിരുത്തി മാത്രം ഉപയോഗിക്കുകവഴി നരകത്തെത്തൊട്ട് അവരവരെയും കുടുംബാംഗങ്ങളെയും തടയുന്നതാണ്. അങ്ങനെയാണ് അദ്ദിക്ര്‍ മുഹൈമിനായി-കാത്തുസൂക്ഷിക്കുന്നതായി-മാറുന്നത്. 23: 51-52 ല്‍, "നിങ്ങള്‍ പരിശുദ്ധമായ ഭക്ഷണ വിഭവങ്ങള്‍ ഭക്ഷിക്കുക, സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുക; ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അറിയുന്നവന്‍ തന്നെയാണ്. നിശ്ചയം നിങ്ങളുടെ ഈ സമുദായം ഒരൊറ്റ സമുദായം തന്നെയാണ്, ഞാന്‍ നിങ്ങളുടെ നാഥനും, അപ്പോള്‍ നിങ്ങള്‍ എന്നെ സൂക്ഷിക്കുവീന്‍" എന്ന് പ്രവാചകന്മാരെ വിളിച്ച് അല്ലാഹു പറഞ്ഞതായി പറഞ്ഞിട്ടുണ്ട്. 2: 26-27; 10: 59; 11: 17; 49: 13 വിശദീകരണം നോക്കുക.