( ഹൂദ് ) 11 : 90

وَاسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ ۚ إِنَّ رَبِّي رَحِيمٌ وَدُودٌ

നിങ്ങള്‍ നിങ്ങളുടെ നാഥനോട് പൊറുക്കലിനെത്തേടുകയും പിന്നെ അവനിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുവിന്‍, നിശ്ചയം എന്‍റെ നാഥന്‍ കാരുണ്യ വാനായ സ്നേഹവാനാകുന്നു.

നിഷ്പക്ഷവാനായ നാഥന്‍ നന്മയും തിന്മയും ഓരോരുത്തര്‍ക്കും നല്‍കിയിട്ടു ണ്ട് എന്ന് 91: 7-8 ല്‍ പറഞ്ഞിട്ടുണ്ട്. തിന്മ അവരവരുടെ കൈകള്‍ കൊണ്ട് തന്നെയാണ് എന്നും നന്മ അല്ലാഹുവില്‍ നിന്നാണ് എന്നും 4: 79; 8: 51 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ എന്‍റെ അടിമകളോട് അല്‍പം പോലും അനീതി കാണിക്കുകയില്ല എന്ന് 3: 182; 8: 51; 22: 10; 50: 29 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 85: 14 ല്‍, അവന്‍ ഏറെ പൊറുക്കുന്ന സ്നേഹവാനാണെന്നും പറഞ്ഞിട്ടുണ്ട്. എല്ലാ ഓരോ കാര്യവും വിശദീക രിച്ചിട്ടുള്ള അദ്ദിക്റിനെ സത്യപ്പെടുത്തുന്ന വിശ്വാസി മാത്രമേ പ്രപഞ്ചനാഥനെ സ്നേ ഹവാനായി അംഗീകരിക്കുകയുള്ളൂ. 1: 2; 6: 126, 153; 17: 109-110 വിശദീകരണം നോക്കുക.