( ഹൂദ് ) 11 : 91

قَالُوا يَا شُعَيْبُ مَا نَفْقَهُ كَثِيرًا مِمَّا تَقُولُ وَإِنَّا لَنَرَاكَ فِينَا ضَعِيفًا ۖ وَلَوْلَا رَهْطُكَ لَرَجَمْنَاكَ ۖ وَمَا أَنْتَ عَلَيْنَا بِعَزِيزٍ

അവര്‍ പറഞ്ഞു: ഓ ശുഐബ്! നീ പറയുന്നത് അധികവും ഞങ്ങള്‍ക്ക് മന സ്സിലാകുന്നേയില്ല, നിശ്ചയം ഞങ്ങള്‍ നിന്നെ കാണുന്നത് ഞങ്ങള്‍ക്കിടയി ലെ ഒരു ദുര്‍ബലനായിട്ടാണ്, നിന്‍റെ ഗോത്രക്കാരുണ്ടായിരുന്നില്ലെങ്കില്‍ ഞ ങ്ങള്‍ നിന്നെ കല്ലെറിയുകതന്നെ ചെയ്യുമായിരുന്നു, നീ ഞങ്ങളുടെ മേല്‍ അ ജയ്യനൊന്നുമല്ല.

അല്ലാഹുവിന്‍റെ സംസാരവും ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള ഗ്രന്ഥവുമായ അ ദ്ദിക്ര്‍ വിശദീകരിക്കുമ്പോള്‍ എക്കാലത്തുമുള്ള കപടവിശ്വാസികളായ കാഫിറുകള്‍ പ്രജ്ഞയറ്റ കാഫിറുകളോട് 'ഇത് നിങ്ങള്‍ കേള്‍ക്കരുത്, നിങ്ങള്‍ അപശബ്ദം ഉണ്ടാക്കുക, എന്നാല്‍ നിങ്ങള്‍ അതിജയിക്കും' എന്ന് പറഞ്ഞ് അതിനെത്തൊട്ട് അവരെ ത ടയുമെന്ന് 41: 26-29 ല്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുക ളായ ഇവര്‍ക്ക് അദ്ദിക്ര്‍ മനസ്സിലാക്കാനാകാത്ത വിധം ഹൃദയങ്ങളിലും ചെവികളിലും മൂടിയിട്ടിട്ടുണ്ടെന്ന് 4: 78; 6: 25-26; 18: 57 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 11: 27 ല്‍ വിവരിച്ച പ്രകാരം എക്കാലത്തും പ്രവാചകന്‍മാരെയും വിശ്വാസികളെയും നുണപറയുന്ന ഒറ്റയാന്‍ എന്ന് പറഞ്ഞ് ഫുജ്ജാറുകള്‍ പരിഹസിക്കുന്നതാണ്. 72: 24 ല്‍, കാഫി റുകളോട് വാഗ്ദത്തം ചെയ്തിട്ടുള്ള ദിനം കാണുമ്പോള്‍ ആരാണ് എണ്ണത്തില്‍ കു റവുള്ളവരെന്നും ഏറ്റവും ദുര്‍ബലരായ സഹായി ഉള്ളവരെന്നും അവര്‍ അറിയുകതന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. 11: 68 ല്‍ വിവരിച്ച പ്രകാരം കാഫിറുകള്‍ ഭൂരിപക്ഷത്തി ന്‍റെ അടുത്ത് പ്രതാപം അന്വേഷിക്കുന്നവരും അവരെ ഭയപ്പെടുന്നവരുമാണ്. എന്നാല്‍ 11: 55-56 ല്‍ വിവരിച്ച പ്രകാരം വിശ്വാസി മുഹൈമിനായ അദ്ദിക്റിനെ മുറുകെപ്പിടിക്കുകവ ഴി മുഹൈമിനായ നാഥനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നവനായതിനാല്‍ ഒരു ജീവിയെയും ഭയപ്പെടുന്നവനല്ല. കാരണം എല്ലാ ജീവികളുടെയും കടിഞ്ഞാണ്‍ നാഥന്‍റെ പക്കലാണെന്ന ഉത്തമ ബോധ്യത്തിലാണ് അവന്‍ നിലകൊള്ളുന്നത്. 4: 65; 6: 123-124; 7: 87-88 വിശദീകരണം നോക്കുക.