قَالَ يَا قَوْمِ أَرَهْطِي أَعَزُّ عَلَيْكُمْ مِنَ اللَّهِ وَاتَّخَذْتُمُوهُ وَرَاءَكُمْ ظِهْرِيًّا ۖ إِنَّ رَبِّي بِمَا تَعْمَلُونَ مُحِيطٌ
അവന്‍ ചോദിച്ചു: ഓ എന്‍റെ ജനമേ, എന്‍റെ ഗോത്രമാണോ അല്ലാഹുവിനെ ക്കാള്‍ നിങ്ങളുടെ മേല്‍ പ്രതാപമുള്ളത്? നിങ്ങള്‍ അവനെ നിങ്ങളുടെ പുറ കിലേക്കാക്കുകയുമാണോ? നിശ്ചയം എന്‍റെ നാഥന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം വലയം ചെയ്തവനാകുന്നു.
'അല്ലാഹുവിനെ നിസ്സാരനായി പരിഗണിച്ച് പുറകിലേക്കാക്കുക' എന്നതിന്‍റെ വിവക്ഷ അല്ലാഹുവിനെ സമര്‍പ്പിക്കുന്ന അദ്ദിക്റിനെ പുറകിലേക്കാക്കുക എന്നാണ്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 6: 91; 10: 61 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സത്യമായ അദ്ദിക്റിനെ തള്ളിപ്പറയുകവഴി ത്രി കാലജ്ഞാനിയായ നാഥനെ പരിഗണിക്കേണ്ട വിധം പരിഗണിക്കാത്തവരാണ്. കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അവരെ പിന്‍പറ്റുന്ന മുശ്രിക്കുകളായ പുരുഷന്മാരും സ്ത്രീകളും നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരായതിനാല്‍ അവരുടെ മേലാണ് നാഥന്‍റെ കോപവും ശാപവും വര്‍ഷിച്ചിട്ടുള്ളത് എന്നും അവര്‍ക്ക് മടക്കസ്ഥലമായി നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുണ്ട് എന്നും 48: 6 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 2: 101-102; 3: 101-102, 187; 9: 51; 11: 5-6 വിശദീകരണം നോക്കുക.