إِلَىٰ فِرْعَوْنَ وَمَلَئِهِ فَاتَّبَعُوا أَمْرَ فِرْعَوْنَ ۖ وَمَا أَمْرُ فِرْعَوْنَ بِرَشِيدٍ
-ഫിര്‍ഔനിലേക്കും അവന്റെ പ്രമാണിമാരിലേക്കും, എന്നാല്‍ അവര്‍ ഫിര്‍ഔനിന്റെ കല്പനയാണ് പിന്‍പറ്റിയത്, ഫിര്‍ഔനിന്റെ കല്പനയാകട്ടെ ത ന്റേടത്തിന്റേതായിരുന്നുമില്ല.
ഫിര്‍ഔനിന്റെ ഭാഗത്തുനിന്നുള്ള വിശ്വാസി ഫിര്‍ഔനിനോട് 'ഓ എന്റെ ജനമേ, നിങ്ങള്‍ക്കാണ് ഇന്ന് ആധിപത്യവും അധികാരവും ഉള്ളത്, എന്നാല്‍ നാഥനില്‍ നിന്നു ള്ള വിപത്ത് നമുക്ക് വന്നുഭവിക്കുകയാണെങ്കില്‍ അപ്പോള്‍ ആരാണ് നമ്മെ സഹായിക്കാനുള്ളത്?' എന്ന് പറഞ്ഞപ്പോള്‍ 'ഞാന്‍ എന്തൊന്നാണോ കാണുന്നത്, അതല്ലാതെ നിങ്ങള്‍ കാണിക്കപ്പെടുകയില്ല; തന്റേടത്തിന്റെ മാര്‍ഗത്തിലല്ലാതെ ഞാന്‍ നിങ്ങളെ നയിക്കുന്നുമില്ല' എന്ന് ഫിര്ഔന് മറുപടി പറഞ്ഞതായി 40: 29 ല്‍ പറഞ്ഞിട്ടുണ്ട്. 10: 90-92 ല്‍ വിവരിച്ച പ്രകാരം ഫിര്ഔന് സത്യമെല്ലാം അറിഞ്ഞിട്ട് തള്ളിപ്പറഞ്ഞ് തെമ്മാടിയായപ്പോഴാണ് ശിക്ഷിക്കപ്പെട്ടത്. ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഞങ്ങള്‍ യഥാര്‍ത്ഥ പാതയിലാണെന്ന് മിഥ്യയായി വാദിക്കുന്നവരാണ്. അവര്‍ ഇവിടെ അധികാരം ലഭിക്കുന്നതിന് വേണ്ടിയും ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനുവേണ്ടിയും എല്ലാവിധ ത ന്ത്രങ്ങളും പയറ്റിക്കൊണ്ടിരിക്കുന്നവരാണ്. കളവ് പറയുന്ന അവര്‍ ഒറ്റപ്പെട്ട വിശ്വാസിയെ 'കളവുപറയുന്ന ഒറ്റയാന്' എന്ന് പരിഹസിക്കുന്നവരാണ്. 8: 22 ല്‍ ദുഷ്ടജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇവര്‍ മസീഹുദ്ദജ്ജാലിന്റെ വരവിനും അന്ത്യദിനത്തിനും വേണ്ടി ധൃതികാണിക്കുന്നവരാണ്. ഈസാ രണ്ടാമതുവന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കു ന്ന പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ അവര്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാണ് 11: 20 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍-ദിക്രീ-ആയിരുന്നു നാഥനില്‍ നിന്നള്ള ഗ്രന്ഥമെന്ന് അവര്‍ക്ക് ബോധ്യം വരിക. 7: 146-147; 8: 52; 9: 67-68 വിശദീകരണം നോക്കുക.