يَقْدُمُ قَوْمَهُ يَوْمَ الْقِيَامَةِ فَأَوْرَدَهُمُ النَّارَ ۖ وَبِئْسَ الْوِرْدُ الْمَوْرُودُ
വിധിദിവസം അവന്‍ സ്വജനത്തിന്‍റെ മുമ്പിലുണ്ടായിരിക്കും, അങ്ങനെ അ വരെ അവന്‍ നരകത്തിലേക്ക് കൊണ്ടുപോകും, ഒരുവന് എത്തിപ്പെടാവു ന്നതില്‍ ഏറ്റവും മോശപ്പെട്ട സ്ഥാനവുമാണ് അത്.
ഈ ലോകത്ത് ആരാണോ അല്ലാഹുവിന്‍റെ ഗ്രന്ഥത്തെയും പ്രവാചകനെയും ധിക്കരിച്ചുകൊണ്ട് സമുദായത്തിന്‍റെയോ സംഘടനയുടെയോ നേതാക്കളെ പിന്‍പറ്റുന്നത്, അവര്‍ നരകത്തിലേക്കുള്ളവരാണ്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമാ യ അവര്‍ നരകത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും പഴിചാരുകയും ശപിക്കുക യും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. ആരാണോ അദ്ദിക്ര്‍ കൊണ്ട് വി ശ്വാ സിയാവുകയും 5: 56; 58: 22 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ, ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള അല്ലാഹുവിന്‍റെ ഏക സംഘത്തില്‍ ഉള്‍പ്പെടുന്നതിനുവേണ്ടി അദ്ദിക്ര്‍ കൊ ണ്ട് മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്യുന്നത്, അവര്‍ക്കും അവരെ പിന്‍പറ്റിയവര്‍ക്കും സ്വര്‍ഗത്തിലേക്ക് പോകാവുന്നതാണ്. സ്വര്‍ഗത്തിലേക്കുള്ള നേരെച്ചൊവ്വെയുള്ള പാ തക്ക് വിരുദ്ധമായിക്കൊണ്ടുള്ള ഏത് സംഘടനയിലേക്ക് വിളിക്കുന്നതും 58: 19 ല്‍ പ റഞ്ഞ കാഫിറായ പിശാചിന്‍റെ സംഘത്തിലേക്കും നരകത്തിലേക്കുമാണ്. അതിലേക്ക് വിളിക്കുന്ന നേതാക്കള്‍ ഫിര്‍ഔനിന്‍റെ സ്ഥാനത്തുള്ള തെമ്മാടികളായ കപടവിശ്വാ സികളും അവരെ പിന്‍പറ്റുന്നവര്‍ ബുദ്ധിശക്തിയുള്‍പ്പടെ അല്ലാഹു നല്‍കിയ എ ല്ലാ അനുഗ്രഹങ്ങളും അദ്ദിക്ര്‍ മനസ്സിലാക്കാന്‍ ഉപയോഗപ്പെടുത്താത്ത പ്രജ്ഞയറ്റ വരുമാണ്. കപടവിശ്വാസികളായ നേതാക്കള്‍ വിചാരണകൂടാതെ നരകക്കുണ്ഠത്തി ല്‍ പോകുമെന്ന് 4: 145 ലും, അനുയായികള്‍ വിചാരണക്കുശേഷം നരകക്കു ണ്ഠത്തി ലേക്ക് കൂട്ടം കൂട്ടമായി തെളിക്കപ്പെടുമെന്ന് 39: 71 ലും പറഞ്ഞിട്ടുണ്ട്. 1: 7; 10: 7-8; 14: 28-30 വിശദീകരണം നോക്കുക.