وَأُتْبِعُوا فِي هَٰذِهِ لَعْنَةً وَيَوْمَ الْقِيَامَةِ ۚ بِئْسَ الرِّفْدُ الْمَرْفُودُ
ഇഹത്തില്‍ തന്നെ അവര്‍ ശാപം പിന്തുടരപ്പെട്ടവരായി-പുനരുത്ഥാനനാളി ലും, നല്കാവുന്നതില് വെച്ച് ഏറ്റവും ദുഷിച്ച സമ്മാനമാണ് അത്.
നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണവും അനുഗ്രഹവുമാ യ അദ്ദിക്റിനെ 14: 28-30 ല്‍ വിവരിച്ച പ്രകാരം നിഷേധമാക്കി മാറ്റിമറിച്ച് മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ അവരുടെ അനുയായികള്‍ക്ക് ബോറന്മാരുടെ വീടായ ന രകക്കുണ്ഠം അനുവദനീയമാക്കിയിരിക്കുകയാണ്. 2: 174-175 ല്‍, നിശ്ചയം ഗ്രന്ഥത്തില്‍ നിന്ന് അല്ലാഹു അവതരിപ്പിച്ചതിനെ മൂടിവെച്ചുകൊണ്ടിരിക്കുന്നവരും അതുകൊണ്ട് തു ച്ഛമായ വില വാങ്ങുന്നവരും അവരുടെ വയറുകളില്‍ തീയല്ലാതെ നിറക്കുന്നില്ല, അന്ത്യനാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയില്ല, അവരെ സംസ്കരിക്കുകയുമില്ല, അ വര്‍ക്ക് വേദനാജനകമായ ശിക്ഷയുമാണുള്ളത് എന്നും; 3: 187 ല്‍, വേദം നല്കപ്പെട്ടവരാ യവരോട് അല്ലാഹു വാങ്ങിയ പ്രതിജ്ഞകള്‍ ഓര്‍ക്കേണ്ടതുമാണ്, നിങ്ങള്‍ അത് മനുഷ്യ ര്‍ക്ക് വെളിവാക്കുകതന്നെ വേണം, നിങ്ങള്‍ അതിനെ മൂടിവെക്കുകയുമരുത്, എന്നാല്‍ അവര്‍ അതിനെ അവരുടെ പുറകോട്ട് വലിച്ചെറിയുകയും അതുകൊണ്ട് കുറഞ്ഞ വില വാങ്ങുകയും ചെയ്തു, അപ്പോള്‍ എത്ര മോശമായ വിലയാണ് അവര്‍ വാങ്ങിക്കൊണ്ടി രിക്കുന്നത് എന്നും പറഞ്ഞിട്ടുണ്ട്. ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മാത്രമാണ് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്നത്. എന്നാല്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് അവര്‍ അവരുടെ ഭക്ഷണമാക്കിയിരിക്കുന്നതിനാല്‍ അവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് 2: 85 ലൂടെ വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത്. 2: 159-161; 7: 175-176; 25: 33-34 വിശദീകരണം നോക്കുക.