( 110 ) അന്നസ്വ്ര്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(110) അന്നസ്വ്ര്‍

'അല്ലാഹുവിന്‍റെ സഹായവും വിജയവും വന്നെത്തിയാല്‍' എന്ന് ഒന്നാം സൂക്ത ത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് ഈ സൂറത്തിന് അന്നസ്വ്ര്‍-ദിവ്യസഹായം-എന്ന് പേര് വന്നിട്ടുള്ളത്. അവതരണം മദീനയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഈ സൂറത്ത് വിടവാ ങ്ങല്‍ ഹജ്ജിനോടനുബന്ധിച്ചാണ് അവതരിച്ചിട്ടുള്ളത്. ഗ്രന്ഥത്തിന്‍റെ നാലിലൊന്ന് എ ന്ന് വിശേഷിപ്പിക്കപ്പെട്ട മൂന്ന് സൂക്തങ്ങളടങ്ങിയ ഈ സൂറത്താണ് അവസാനമായി അ വതരിച്ചിട്ടുള്ള പൂര്‍ണ്ണമായ സൂറത്ത്. ഈ സൂറത്ത് അവതരിച്ചശേഷം പ്രവാചകന്‍ മകള്‍ ഫാത്തിമയെ വിളിച്ച് 'ഇത് എന്‍റെ നിയോഗത്തിന്‍റെ പരിസമാപ്തി സൂചിപ്പിക്കുന്നു' എ ന്ന വിവരം പറഞ്ഞപ്പോള്‍ അവള്‍ കരയുകയുണ്ടായി. 'നീ ക്ഷമിക്ക,് നീയാണ് എന്‍റെ കു ടുംബത്തില്‍ നിന്ന് ആദ്യം എന്നോടൊപ്പം ചേരുക' എന്ന് പ്രവാചകന്‍ തുടര്‍ന്ന് പറഞ്ഞ പ്പോള്‍ അവള്‍ ചിരിക്കുകയുമുണ്ടായി.

വിശ്വാസികള്‍ ഏത് വിജയവും സഹായവും സ്വന്തം കഴിവുകൊണ്ട് ലഭിച്ചതാ ണെന്ന മട്ടില്‍ ഊറ്റം കൊള്ളുകയോ ഭള്ള് നടിക്കുകയോ ചെയ്യാതെ അത് അല്ലാഹുവി ല്‍ നിന്നാണ് എന്ന് പരിഗണിച്ചുകൊണ്ട് കൂടുതലായി അല്ലാഹുവിലേക്ക് തിരിഞ്ഞ് അവ നെ സ്തുതിച്ചുകൊണ്ട് വാഴ്ത്തുന്നതും അവന്‍ തൃപ്തിപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ഏര്‍പ്പെടുന്നതുമാണ്. ഈ സൂറത്ത് അവതരിച്ചശേഷം പ്രവാചകന്‍ 'സുബ്ഹാനക്കല്ലാഹുമ്മ റബ്ബനാ വബി ഹംദിക, അല്ലാഹുമ്മഗ്ഫിര്‍ലീ-അല്ലാഹുവേ! ഞങ്ങളുടെ നാഥാ, നീ പരിശുദ്ധന്‍, നിനക്കാണ് സ്തുതി, അല്ലാഹുവേ എനിക്ക് നീ പൊറുത്തുതരേണമേ' എന്ന് നാഥനെ വാഴ്ത്തുകയും അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.