( അന്നസ്വ്ര്‍ ) 110 : 1
إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ
അല്ലാഹുവിന്‍റെ സഹായവും വിജയവും വന്നെത്തിയാല്‍.
മക്കാമുശ്രിക്കുകളുടെ അധീനത്തിലായിരുന്ന മസ്ജിദുല്‍ ഹറം പ്രവാചകന്‍റെയും വിശ്വാസികളുടെയും അധീനത്തില്‍ വന്ന രക്തരഹിത വിജയമായ മക്കാവിജയത്തെ ഇ ത് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഏത് വിജയവും സഹായവും അല്ലാഹുവില്‍ നിന്ന് മാത്ര മാണെന്ന് വിശ്വസിക്കുന്നവരാണ് അവന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസിക ള്‍. 3: 126; 8: 17; 13: 41 വിശദീകരണം നോക്കുക.