( 111 ) മസദ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(111) മസദ്

'അവളുടെ കഴുത്തില്‍ ഈത്തപ്പന നാരുകൊണ്ടുള്ള ഒരു കയറുമുണ്ടായിരിക്കും' എന്ന് അഞ്ചാം സൂക്തത്തില്‍ പറഞ്ഞതില്‍ നിന്നാണ് സൂറത്തിന് അല്‍ മസദ്-പനനാര്- എന്ന് പേര് വന്നിട്ടുള്ളത്. പരസ്യപ്രബോധനം ആരംഭിക്കുന്നതിന്‍റെ മുന്നോടിയായി പ്ര വാചകന്‍ ഒരു പ്രഭാതത്തില്‍ സഫാ കുന്നിന്‍റെ മുകളില്‍ കയറി 'ഓ ആപത്തിന്‍റെ പ്രഭാതം!' എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് ഖുറൈശി പ്രമാണികളെ ഒരുമിച്ചുകൂട്ടി. 'ഈ കുന്നിന്‍റെ പിന്നില്‍ നിങ്ങളെ കടന്നാക്രമിക്കാന്‍ ഒരു സൈന്യം വന്നുനില്‍ക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ' എന്ന് ചോദിച്ചപ്പോള്‍ 'സത്യസ ന്ധന്‍ എന്ന് അറിയപ്പെടുന്ന നീ കളവുപറയുന്നതായി ഞങ്ങള്‍ക്ക് കേട്ടറിവില്ലല്ലോ!' എ ന്നാണ് അവര്‍ മറുപടി പറഞ്ഞത്. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'എങ്കില്‍ അല്ലാഹുവ ല്ലാതെ മറ്റൊരു ഇലാഹുമില്ല എന്ന് നിങ്ങള്‍ അംഗീകരിച്ചുകൊണ്ട് ജീവിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് സംഭവിക്കാന്‍ പോകുന്ന ശിക്ഷകൊണ്ട് ഞാന്‍ ഇതാ മുന്നറിയിപ്പ് ന ല്‍കുന്നു!' ഇതുകേട്ട് ക്ഷുഭിതനായ അബുലഹബ് ആരും ഒന്നും പറയുന്നതിന് മുമ്പായി 'നീ ഇതിനാണോ ഞങ്ങളെ വിളിച്ചുകൂട്ടിയത്, നീ നശിച്ചുപോകട്ടെ!' എന്ന് പറയുകയുണ്ടായി. അപ്പോഴാണ് അഞ്ച് സൂക്തങ്ങളടങ്ങിയ ഈ സൂറത്ത് അവതരിച്ചത്. പ്രവാചക ന്‍റെ ശത്രുക്കളില്‍ പിതൃവ്യനും അടുത്ത അയല്‍വാസിയുമായ അബുലഹബിനെ മാത്രമാണ് ഗ്രന്ഥത്തില്‍ പേരെടുത്ത് പറഞ്ഞിട്ടുള്ളത്. എത്ര പ്രമാണിയാണെങ്കിലും അടുത്ത ബന്ധുവാണെങ്കിലും നാഥന്‍റെ ഗ്രന്ഥത്തോട് വിരോധം വെക്കുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും നിന്ദ്യതയും കടുത്ത ശിക്ഷയുമാണ് അനുഭവിക്കേണ്ടിവരിക എന്നാണ് ഈ സൂറത്ത് നല്‍കുന്ന പാഠം.