( മസദ് ) 111 : 3

سَيَصْلَىٰ نَارًا ذَاتَ لَهَبٍ

ജ്വാലയോടുകൂടിയ ഒരു നരകാഗ്നിയില്‍ അവന്‍ വേവിക്കപ്പെടുകതന്നെ ചെയ്യും.

നരകാഗ്നിയെത്തൊട്ട് കാത്ത്സൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായ അദ്ദിക്റിനെ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് തടസ്സം നില്‍ക്കുന്ന ഏതൊരാളും അബൂലഹബിനെപ്പോലെ നരകത്തിന്‍റെ തീജ്വാലകളില്‍ വേവിക്കപ്പെടുകതന്നെ ചെയ്യും എന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ നരകക്കുണ്ഠത്തിലെ 7 വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെന്ന് 15: 44 ല്‍ പറഞ്ഞിട്ടുണ്ട്. 4: 56; 66: 6-7; 87: 9-12 വിശദീകരണം നോക്കുക.