( 113 ) ഫലഖ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(113) ഫലഖ്

അല്‍ മുഅവ്വിദത്തൈനി (അല്‍ഫലഖ്, അന്നാസ്) അഞ്ച് സൂക്തങ്ങളടങ്ങിയ അല്‍ ഫലഖ് -പ്രഭാതം, ആറു സൂക്തങ്ങളടങ്ങിയ അന്നാ സ്-മനുഷ്യസമൂഹം എന്നീ രണ്ട് സൂറത്തുകള്‍ ചേര്‍ന്നതാണ് 'മുഅവ്വിദത്തൈനി'. മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളില്‍ നിന്നുള്ള തിന്മകളെത്തൊട്ട് മാത്രമല്ല, രാപകല്‍ ഭേദമന്യേ സംഭവിക്കുന്ന എല്ലാതരം തിന്മകളെത്തൊട്ടും അല്ലാഹുവിനോട് അഭയം തേടാനുള്ള സൂക്തങ്ങളാണ് ഈ രണ്ട് സൂറത്തുകളില്‍ അടങ്ങിയിട്ടുള്ളത്. 

സൂറത്ത് കാഫിറൂന്‍ അവതരിച്ചതിനെത്തുടര്‍ന്ന് മക്കയില്‍ കാഫിറുകളുടെ എതിര്‍ പ്പ് മൂര്‍ദ്ധന്യാവസ്ഥയിലെത്തുകയും മന്ത്രം, മാരണം, മറ്റു ക്ഷുദ്രപവര്‍ത്തനങ്ങള്‍ എന്നിവ മുഖേന പ്രവാചകനെ പരോക്ഷമായി ഉപദ്രവിക്കാന്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ അതില്‍ നിന്ന് അഭയം തേടുന്നതിന് വേണ്ടി അവതരിപ്പിച്ചവയാണ് ഈ രണ്ട് സൂറത്തുകളും. അവസാനം പ്രത്യക്ഷമായിത്തന്നെ പ്രവാചകനെ കൊല്ലാന്‍ ശ്രമം നടക്കുകയും അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരം പ്രവാചകന്‍ മദീനയിലേക്ക് പാലായനം ചെയ്യുകയും ചെയ്തു. മദീനയില്‍ വിശ്വാസികളുടെ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന് വേണ്ടി ശ്ര മമാരംഭിച്ചപ്പോള്‍ അവിടുത്തെ ഒരു പ്രമുഖ ജനവിഭാഗമായിരുന്ന ജൂതന്മാര്‍ ഇസ്റാഈല്‍ വംശപരമ്പരയില്‍ നിന്നല്ലാതെ ഇസ്മാഈല്‍ പരമ്പരയില്‍ നിന്ന് പ്രവാചകന്‍ നിയോ ഗിക്കപ്പെട്ടതിന്‍റെ പേരില്‍ അസൂയപൂണ്ട് വഞ്ചനയിലകപ്പെടുത്തി കൊല്ലാന്‍ വരെ ഉദ്യമി ക്കുകയുണ്ടായി. അവസാനം അഹ്സാബ് യുദ്ധത്തില്‍ നടത്തിയ വഞ്ചനയുടെ ഫലമാ യി ജൂതഗോത്രങ്ങള്‍ മദീനയില്‍ നിന്ന് നാടുകടത്തപ്പെടുകയുണ്ടായി. അവര്‍ അടങ്ങിയി രിക്കുന്നതിന് പകരം കപടവിശ്വാസികളെ പ്രവാചകനെതിരെ തിരിച്ചുവിട്ട് ഉപദ്രവങ്ങള്‍ തുടരുകയാണുണ്ടായത്. തബൂക്കില്‍ നിന്ന് മടങ്ങുന്നവഴി പ്രവാചകനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ വരെ കപടവിശ്വാസികള്‍ ഉദ്യമിച്ചെങ്കിലും അതും പരാജ യപ്പെട്ടു. അവസാനം ജൂതന്മാരുടെ പ്രേരണയാല്‍ ഒരു കപടവിശ്വാസി പ്രവാചകനെതിരെ മാരണം ചെയ്യുകയും പ്രവാചകന്‍ പനിബാധിച്ച് ആറുമാസം കിടപ്പിലാവുകയുമുണ്ടായി. തുടര്‍ന്ന് മന്ത്രം, മാരണം, ക്ഷുദ്രപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് രക്ഷനേടുന്നതി നുള്ള അഭയാര്‍ത്ഥനക്കുവേണ്ടി രണ്ടാമതും ഈ സൂറത്തുകള്‍ അവതരിക്കുകയുണ്ടായി. മദീനാ ജീവിതത്തില്‍ പ്രവാചകന്‍ ഈ രണ്ടു സൂറത്തുകളും നമസ്കാരത്തില്‍ പാരായണം ചെയ്യാറുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാ പ്രഭാത നമസ്കാരത്തിന് ശേഷവും മഗ്രിബ് ന മസ്കാരത്തിന് ശേഷവും രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പും സൂറത്തുല്‍ ഇഖ്ലാ സ്വും ഈ രണ്ട് സൂറത്തുകളും മൂന്ന് പ്രാവശ്യം വീതവും മറ്റ് മൂന്ന് നിര്‍ബന്ധ നമസ്കാ രങ്ങള്‍ക്ക് ശേഷം ഓരോ പ്രാവശ്യവും, അങ്ങനെ ഒരു ദിവസത്തില്‍ ചുരുങ്ങിയത് പന്ത്രണ്ട് പ്രാവശ്യം പ്രവാചകന്‍ 'വിര്‍ദ്' ആയി പ്രാര്‍ത്ഥിച്ചിരുന്നു. 

പ്രവാചകന്‍ യുദ്ധം ചെയ്തിരുന്നത് വാളും പരിചയും കുന്തവുമെല്ലാം ഉപയോഗിച്ചായിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്‍റെ പരിച മുറിയുകയും തലക്ക് മുറിവേല്‍ക്കുകയും പല്ല് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. എല്ലാവിധ ആപത്തു-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായ അദ്ദിക്ര്‍ അന്ന് ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ത്രികാലജ്ഞാനിയില്‍ നിന്നുള്ള 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ പ്രസ്തുത ഗ്രന്ഥം ഉപയോഗപ്പെടുത്തി അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന വിശ്വാസിക്ക് മനുഷ്യ-ജിന്ന് പിശാചുക്കളില്‍ നിന്നുള്ള യാതൊരു തിന്മയും ഏല്‍ക്കുകയില്ല. പ്ര പഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക് റിനെ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരി ക്കുന്നവരായതിനാല്‍ അല്ലാഹു അവരെയും സഹായിക്കും. അവര്‍ക്ക് മാത്രമേ ഈ സൂറത്തുകള്‍ കൊണ്ടും അഭയാര്‍ത്ഥന നടത്തുന്നതുകൊണ്ടും ഫലമുണ്ടാവുകയുള്ളൂ.