( ഫലഖ് ) 113 : 1

قُلْ أَعُوذُ بِرَبِّ الْفَلَقِ

നീ പറയുക: പ്രഭാതത്തിന്‍റെ നാഥനെക്കൊണ്ട് ഞാന്‍ അഭയംതേടുന്നു.

ഇരുള്‍ നീക്കി വെളിച്ചം പുറത്തുകൊണ്ടുവരുന്ന നാഥനെക്കൊണ്ട് അഥവാ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന നാഥനെക്കൊണ്ട് ഒറ്റക്കൊറ്റയ്ക്ക് അഭയം തേടാനാണ് കല്‍പ്പിക്കുന്നത്. 3: 190-191; 6: 96; 96: 15-19 വിശദീകരണം നോക്കുക.