( ഫലഖ് ) 113 : 2

مِنْ شَرِّ مَا خَلَقَ

അവന്‍ സൃഷ്ടിച്ചിട്ടുള്ള സകല തിന്മകളില്‍ നിന്നും.

'അവന്‍ സൃഷ്ടിച്ചിട്ടുള്ള സകലവസ്തുക്കളുടെയും തിന്മകളില്‍ നിന്ന്' എന്ന് പറ യാതെ 'അവന്‍ സൃഷ്ടിച്ചിട്ടുള്ള സകല തിന്മകളില്‍ നിന്ന്'എന്ന് പറഞ്ഞതില്‍ നിന്നും മനുഷ്യരുടെ നിയന്ത്രണത്തിന് അതീതമായി സംഭവിക്കുന്ന അപകടങ്ങള്‍, രോഗസംക്ര മണം, മരണം എന്നിവയും, കൊടുംകാറ്റ്, ഇടിമിന്നല്‍, ഭൂമികുലുക്കം, വെള്ളപ്പൊക്കം, അണുപ്രസരണം തുടങ്ങിയവ കൊണ്ടുണ്ടാകുന്ന തിന്മകളും ഉള്‍പെടുന്നതാണ്. തിന്മ യെല്ലാം പിശാചില്‍ നിന്നുള്ളതാണ്. പിശാചിനെയും നിയന്ത്രിക്കുന്നത് അല്ലാഹു ആയതുകൊണ്ടാണ് 'അവന്‍ സൃഷ്ടിച്ചുള്ള തിന്മകള്‍' എന്നുപറയാന്‍ കാരണം. അദ്ദിക്ര്‍ കൊ ണ്ട് ജിന്ന് കൂട്ടുകാരനെ വിശ്വാസിയാക്കിയവര്‍ക്ക് മാത്രമേ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കു കയുള്ളൂ. 3: 101-102; 39: 17-18; 86: 4 വിശദീകരണം നോക്കുക.