( 114 ) അന്നാസ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(114) അന്നാസ്

അല്‍ മുഅവ്വിദത്തൈനി (അല്‍ഫലഖ്, അന്നാസ്): അഞ്ച് സൂക്തങ്ങളടങ്ങിയ അല്‍ ഫലഖ് -പ്രഭാതം, ആറു സൂക്തങ്ങളടങ്ങിയ അന്നാസ്-മനുഷ്യസമൂഹം എന്നീ രണ്ട് സൂറത്തുകള്‍ ചേര്‍ന്നതാണ് 'മുഅവ്വിദത്തൈനി'. മനുഷ്യ രിലും ജിന്നുകളിലും പെട്ട പിശാചുക്കളില്‍നിന്നുള്ള തിന്മകളെത്തൊട്ടുമാത്രമല്ല, രാപകല്‍ ഭേദമന്യേ സംഭവിക്കുന്ന എല്ലാതരം തിന്മകളെത്തൊട്ടും അല്ലാഹുവിനോട് അഭയം തേടാനുള്ള അഭയാര്‍ത്ഥനാ സൂക്തങ്ങളാണ് ഈ രണ്ട് സൂറത്തുകളില്‍ അടങ്ങിയിട്ടുള്ളത്.