നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(12) യൂസുഫ്
ജൂതന്മാരുടെ പ്രേരണയാല്‍ മക്കാമുശ്രിക്കുകള്‍ പ്രവാചകനോട് ഇസ്റാഈല്‍ സ ന്തതികള്‍ ഈജിപ്തിലെത്തിയത് എങ്ങനെയാണെന്ന് ചോദിച്ചതിന് മറുപടിയായി ഒരുമി ച്ച് അവതരിക്കപ്പെട്ടതാണ് ഈ സൂറത്തിലെ 111 സൂക്തങ്ങളും. യൂസുഫിന്‍റെ സഹോദര ന്‍മാര്‍ എപ്രകാരമാണോ യൂസുഫിനെ നശിപ്പിക്കാന്‍ ശ്രമിച്ചത്, അതേപോലെ മക്കാമു ശ്രിക്കുകള്‍ പ്രവാചകനെയും നശിപ്പിക്കാന്‍ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് ഈ സൂറത്ത് അവതരിക്കുന്നത്. അതുവഴി ആകാശഭൂമികളുടെ ഭരണാധികാരി ഏതൊരാളെ രക്ഷിക്കാ നും ഉയര്‍ത്താനുമാണോ നിശ്ചയിച്ചിട്ടുള്ളത്, അവരെ ഇകഴ്ത്താനും നശിപ്പിക്കാനും ലോ കത്ത് ഒരു ശക്തിക്കും സാധ്യമല്ല എന്ന് അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ പേരേയും താ ക്കീത് നല്‍കുന്നു. അവസാനം യൂസുഫിന്‍റെ മുമ്പില്‍ സഹോദരന്മാര്‍ പരാജിതരായി കൈയും കെട്ടി നില്‍ക്കേണ്ടി വന്നതുപോലെ മക്കാവിജയനാളില്‍ പ്രവാചകന്‍റെ മുമ്പില്‍ ഖുറൈശികള്‍ക്കും അടിയറവ് പറയേണ്ടിവന്നു. ആദം സന്താനങ്ങള്‍ക്ക് വരാനുള്ള ഏറ്റ വും വലിയ നാശമെന്ന് പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ട മസീഹുദ്ദജ്ജാല്‍ വന്ന് 'ഇജാസി'ലൊഴികെ ലോകത്തെല്ലായിടത്തും ഇസ്ലാമിനെ മായ്ച്ചുകളഞ്ഞ് കുഫ്റ് നടപ്പില്‍ വരു ത്തുകയും ശേഷം ഈസാ വന്ന് മസീഹുദ്ദജ്ജാലിനെയും പ്രഭൃതികളെയും നശിപ്പിച്ച് ലോകത്ത് ഇസ്ലാം നടപ്പില്‍വരികയും ചെയ്യുമ്പോള്‍ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന വിശ്വാസികള്‍ ആഹ്ലാദം കൊള്ളുന്നതുമാണ്. ഏത് പ്രയാസത്തോടൊപ്പവും ഒരു എളുപ്പമുണ്ടെന്ന ഗ്രന്ഥത്തിന്‍റെ പാഠം എല്ലാകാലത്തും ആവര്‍ത്തിക്കുമെന്നും എക്കാലത്തുമുള്ള അല്ലാഹുവിന്‍റെ പ്രതിനിധികളായ വിശ്വാസികള്‍ക്കെതിരെ തന്ത്രം മെനയുന്ന വരുടെ തന്ത്രങ്ങള്‍ അവര്‍ക്കെതിരായിത്തന്നെ ബാധിക്കുമെന്നും ഈ സൂറത്തില്‍ നിന്നുള്ള ഗുണപാഠമാണ്. സുലൈഖ-യൂസുഫ് വിവാഹത്തിലൂടെ വിശ്വാസികളുടെ ആഗ്രഹങ്ങള്‍ ഇഹലോകത്തുവെച്ചുതന്നെ സഫലമാകുമെന്നതും സൂറത്തില്‍ നിന്ന് പഠിക്കാവുന്ന മ റ്റൊരു ഗുണപാഠമാണ്.
ഭംഗിയായി ക്ഷമ കൈക്കൊണ്ട് തന്‍റെ ദുഃഖവും ആവലാതിയും വേവലാതിയു മെല്ലാം അല്ലാഹുവിന്‍റെ മുമ്പില്‍ മാത്രം അവതരിപ്പിച്ച യഅ്ഖൂബ് നബിക്ക് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടെങ്കിലും അവസാനം കാര്യകാരണ ബന്ധത്തിന് അതീതമായി അല്ലാഹു കാഴ്ച തിരിച്ച് നല്‍കുകയുണ്ടായി. ജനത പൂര്‍ണ്ണമായി സത്യത്തെ തള്ളിപ്പറയുകയും, അങ്ങനെ പ്രവാചകന്‍മാര്‍ നിരാശപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് അല്ലാഹുവിന്‍റെ ശിക്ഷ വരുന്നതെന്നും അപ്പോള്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കാര്യകാരണബന്ധത്തിന് അതീതമായി രക്ഷപ്പെടുത്തുമെന്നും പഠിപ്പിക്കുന്നു. പ്രവാചകന്‍ എന്നല്ല, ആരൊക്കെ എ ത്ര ശ്രമിച്ചാലും ജനങ്ങളില്‍ അധികപേരും വിശ്വാസികളാവുകയില്ലെന്നും അധികപേരും അല്ലാഹുവില്‍ പങ്കുചേര്‍ത്തുകൊണ്ടല്ലാതെ വിശ്വസിക്കുകയില്ല എന്നും പഠിപ്പിക്കുന്നു. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുകയും അതിനെ തള്ളിപ്പറയുകയും ചെയ്യുന്ന ഭ്രാന്തന്‍മാരായ ഒരു ജനതയെത്തൊട്ട് അല്ലാഹുവിന്‍റെ വിപത്ത് ഒരിക്കലും നീങ്ങിപ്പോവുകയില്ലെന്നും അദ്ദിക്ര്‍ ത്രികാലജ്ഞാനിയായ അല്ലാഹുവില്‍ നിന്നുള്ള ത്രികാലജ്ഞാന മാണെന്നും അത് മുമ്പ് നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട 312 ഗ്രന്ഥങ്ങളെയും സത്യ പ്പെടുത്തുന്നതാണെന്നും വിശ്വാസികള്‍ മാത്രമേ അതിനെ സന്‍മാര്‍ഗവും കാരുണ്യവു മായി ഉപയോഗപ്പെടുത്തുകയുള്ളൂ എന്നും പറഞ്ഞുകൊണ്ടാണ് സൂറത്ത് അവസാനി ക്കുന്നത്.