( യൂസുഫ് ) 12 : 1

الر ۚ تِلْكَ آيَاتُ الْكِتَابِ الْمُبِينِ

അലിഫ്-ലാം-റാ, ഇതെല്ലാം ഒരു വ്യക്തമായ ഗ്രന്ഥത്തിലെ സൂക്തങ്ങളാകുന്നു.

ഇത് ഒരു ദിക്റും ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള വ്യക്തമായ ഉണര്‍ത്തലുമല്ലാ തെ മറ്റൊന്നുമല്ല എന്ന് 36: 69 ലും; ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള അദ്ദിക്ര്‍ ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ അല്ലാഹു വളരെ എളുപ്പമാക്കിയിട്ടുണ്ട് എന്ന് 54: 17, 22, 32, 40 എ ന്നീ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. അറബിയിലുള്ള ഗ്രന്ഥം അതിന്‍റെ ശരീരവും അര്‍ ത്ഥം അതിന്‍റെ ജീവനും ആശയം അതിന്‍റെ ആത്മാവുമാണ്. ഗ്രന്ഥത്തിന്‍റെ വായനത ന്നെ ഹൃദയം അതുമായി ബന്ധപ്പെടുമ്പോള്‍ മാത്രമേയുള്ളൂ. ഗ്രന്ഥം വായിക്കുമ്പോള്‍ ഹൃദയവും വായനയും തമ്മില്‍ ഭിന്നിച്ചാല്‍ വായന നിര്‍ത്തി എഴുന്നേറ്റ് പോകണമെ ന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 10: 1; 11: 1 വിശദീകര ണം നോക്കുക.