( യൂസുഫ് ) 12 : 101

رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِنْ تَأْوِيلِ الْأَحَادِيثِ ۚ فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنْتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ ۖ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ

എന്‍റെ നാഥാ, നിശ്ചയം എനിക്ക് നീ രാജാധിപത്യത്തില്‍ നിന്ന് നല്‍കുകയും കാര്യങ്ങളുടെ യഥാര്‍ത്ഥ വ്യാഖ്യാനങ്ങളില്‍ നിന്ന് എന്നെ പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു, ആകാശഭൂമികളെ വിരിപ്പിച്ചുണ്ടാക്കിയവനേ, നീയാണ് ഇ ഹത്തിലും പരത്തിലും എന്‍റെ രക്ഷാധികാരി, എന്നെ നീ മരിപ്പിക്കുമ്പോള്‍ സ ര്‍വ്വസ്വം നിനക്ക് സമര്‍പ്പിച്ചവനായി മരിപ്പിക്കേണമേ, എന്നെ നീ സജ്ജനങ്ങ ളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ.

യൂസുഫ് നബി കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമായി പുലര്‍ന്നത് കണ്ടപ്പോള്‍ നടത്തിയ ഈ പ്രാര്‍ത്ഥന പോലെത്തനെയായിരുന്നു ലോകത്ത് മറ്റാര്‍ക്കും ലഭിക്കാത്ത രാജാധിപത്യവും പ്രൗഢിയും പ്രതാപവും ലഭിച്ച സുലൈമാന്‍ നബിയുടെയും പ്രാര്‍ത്ഥന. ഏകദേ ശം 1500 കിലോമീറ്റര്‍ അകലെയുള്ള ബല്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം അദ്ദേഹത്തിന്‍റെ ദര്‍ബാറിലുള്ള വേദഗ്രന്ഥ പരിജ്ഞാനിയായ ഒരു വിശ്വാസി കണ്ണ് ഇമവെ ട്ടുന്ന സമയത്തേക്കാള്‍ വേഗത്തില്‍ എത്തിച്ചുകൊടുത്തപ്പോള്‍ സുലൈമാന്‍ നബി 'ഇത് എന്‍റെ നാഥന്‍റെ ഔദാര്യത്തില്‍ പെട്ടതാണ്, എന്‍റെ നാഥന്‍ ഞാന്‍ നന്ദി പ്രകടിപ്പിക്കു ന്നവനാകുമോ അതോ നന്ദികെട്ടവനാകുമോ എന്ന് പരീക്ഷിക്കുന്നതിന് വേണ്ടി സംഭവിപ്പിച്ചതാണ്; അപ്പോള്‍ ആരെങ്കിലും നന്ദി പ്രകടിപ്പിക്കുന്നുവെങ്കില്‍ അത് അവനുവേ ണ്ടിത്തന്നെയാണ്, ആരെങ്കിലും നന്ദികേട് കാണിക്കുന്നുവെങ്കില്‍ നിശ്ചയം എന്‍റെ നാഥന്‍ മാന്യനായ ഐശ്വര്യവാന്‍ തന്നെയാകുന്നു' എന്ന് പറഞ്ഞതായി 27: 40 ല്‍ പറഞ്ഞിട്ടുണ്ട്. 27: 19 ല്‍, സുലൈമാന്‍ നബിയുടെ പ്രാര്‍ത്ഥന 'എന്‍റെ നാഥാ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദികാണിക്കാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം ചെയ്യാനും എന്നെ നീ നിയന്ത്രിച്ചു നിര്‍ത്തേണമേ, നിന്‍റെ മഹത്തായ കാരുണ്യം കൊണ്ട് എന്നെ നിന്‍റെ സജ്ജനങ്ങളായ അടിമകളി ല്‍ പ്രവേശിപ്പിക്കുകയും ചെയ്യേണമേ' എന്നാണ്. നാല്‍പത് വയസ്സിന് മുകളിലുള്ള വിശ്വാ സികളുടെ പ്രാര്‍ത്ഥന: 'എന്‍റെ നാഥാ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദി കാണിക്കാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍ മ്മം ചെയ്യാനും എന്നെ നീ നിയന്ത്രിച്ചുനിര്‍ത്തേണമേ, എന്‍റെ സന്തതിപരമ്പരകളുടെ പ്രവര്‍ത്തനങ്ങളെ നീ നന്നാക്കിത്തീര്‍ക്കുകയും ചെയ്യേണമേ, നിശ്ചയം ഞാന്‍ നിന്നിലേക്ക് ഖേദിച്ച് മടങ്ങിയിരിക്കുന്നു, നിശ്ചയം ഞാന്‍ സര്‍വ്വസ്വം നിനക്ക് സമര്‍പ്പിച്ചവരില്‍ പെട്ട വനുമാകുന്നു' എന്നാണെന്ന് 46: 15 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ അനുഗ്രഹം കിട്ടുന്തോറും അല്ലാഹുവിലേക്ക് കൂടുതല്‍ കൂടുതല്‍ അടുക്കണമെന്നാണ് ഇതെല്ലാം പഠിപ്പി ക്കുന്നത്.

എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ അര്‍ഹതയി ല്ലാതെ മുസ്ലിംകളാണെന്നും സ്വര്‍ഗത്തിലേക്കുള്ളവരാണെന്നും വാദിക്കുന്നവരാണ്. യഥാര്‍ത്ഥ കാഫിറുകളായ അവരുടെ കാഴ്ചപ്പാടില്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളാണ് കാഫിറുകളും നരകത്തിലേക്കുള്ളവരും. 7: 37 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകള്‍ അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് മരണസമയത്തും, 6: 130 പ്രകാരം വിധിദിവസവും സാക്ഷ്യം വഹിക്കുന്നതാണ്. 1: 6; 3: 159; 7: 196 വിശദീകരണം നോക്കുക.