( യൂസുഫ് ) 12 : 103

وَمَا أَكْثَرُ النَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ

നീ എത്ര ശ്രമിച്ചാലും ജനങ്ങളില്‍ അധികപേരും വിശ്വസിക്കുകയില്ല തന്നെ.

എന്തൊക്കെ തെളിവുകള്‍ അവരുടെ മുമ്പില്‍ അവതരിപ്പിച്ചാലും ജനങ്ങളില്‍ അ ധികപേരും വിശ്വസിക്കുകയില്ല. മരിച്ചവര്‍ തന്നെ മടങ്ങി വന്ന് 'ഞാന്‍ നരകത്തില്‍ നി ന്നാണ് വരുന്നത്, അതുകൊണ്ട് നീ ഈ മാര്‍ഗം പിന്‍പറ്റരുത്' എന്ന് പറഞ്ഞാല്‍ പോ ലും അവര്‍ വിശ്വസിക്കുകയില്ല, കാരണം അവര്‍ മുന്‍ധാരണയിലാണ്. അദ്ദിക്ര്‍ കേള്‍ ക്കാനോ വായിക്കാനോ അതിനെ സ്വര്‍ഗത്തിലേക്ക് നയിക്കുന്ന സന്മാര്‍ഗമായും സ്വര്‍ഗ ത്തിലേക്കുള്ള ടിക്കറ്റായും എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെ ത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായും ഉപയോ ഗപ്പെടുത്താനും അവര്‍ തയ്യാറില്ല. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ ഒ രാളും വിശ്വാസിയാവുകയില്ലെന്ന് 10: 99-100 ല്‍ അവര്‍ വായിച്ചിട്ടുണ്ടെങ്കിലും ചിന്താശ ക്തി ഉപയോഗപ്പെടുത്താത്ത യഥാര്‍ത്ഥ ഭ്രാന്തന്മാരായതിനാല്‍ അവര്‍ക്ക് വിശ്വസിക്കാ ന്‍ സാധിക്കുകയില്ല. പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചു: നിങ്ങള്‍ ഗ്ര ന്ഥത്തെ മുന്നില്‍ നടത്തുക, നിങ്ങള്‍ അതിന്‍റെ പിന്നാലെ പോവുക. എന്നാല്‍ അത് നി ങ്ങളെ വന്ന സ്ഥലത്തേക്കുതന്നെ (സ്വര്‍ഗത്തിലേക്കുതന്നെ) നയിക്കും, നിങ്ങള്‍ അതിനെ പിന്നിലാക്കിയാല്‍ അത് നിങ്ങളെ നരകത്തിലേക്ക് തള്ളിവിടുകതന്നെ ചെയ്യും. 6: 111, 115-116; 9: 28 വിശദീകരണം നോക്കുക.