ذَٰلِكَ مِنْ أَنْبَاءِ الْغَيْبِ نُوحِيهِ إِلَيْكَ ۖ وَمَا كُنْتَ لَدَيْهِمْ إِذْ أَجْمَعُوا أَمْرَهُمْ وَهُمْ يَمْكُرُونَ
അതെല്ലാം നാം നിന്നിലേക്ക് ദിവ്യസന്ദേശമായി നല്കുന്ന അദൃശ്യവൃത്താ ന്തങ്ങളില് പെട്ടതാകുന്നു, അവര് അവരുടെ കാര്യത്തില് ഒത്തുകൂടുകയും അവര് ഗൂഢാലോചന നടത്തുകയും ചെയ്തപ്പോള് നീ അവിടെയുണ്ടായിരുന്നില്ലല്ലോ.
ഗ്രന്ഥം അല്ലാഹുവിന്റെ വചനമാണെന്നും അതില് വിവരിക്കുന്ന കാര്യങ്ങളെല്ലാം ത്രികാലജ്ഞാനിയായ ഒരുവന്റെ വാക്കുകളാണെന്നും നബിയെയും വിശ്വാസികളെയും ഉണര്ത്തുകയാണ്. 35: 14 ല്, ഒരു ത്രികാലജ്ഞാനിയല്ലാതെ ഇതുപോലുള്ള ഒരു വൃ ത്താന്തം നിന്നെ അറിയിക്കുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല് വിശ്വസിക്കാന് തയ്യാറാകാത്ത കാഫിറുകള് ഗ്രന്ഥത്തിന്റെ ആത്മാവായ അദ്ദിക്റിനെക്കുറിച്ച് ഇത് പൂര്വ്വികരു ടെ പഴമ്പുരാണങ്ങളല്ലാതെ മറ്റൊന്നുമല്ല എന്നാണ് പറയുക. അത് അവരെക്കൊണ്ട് പറയിപ്പിക്കുന്നത് പിശാചാണ്. അതുകൊണ്ടാണ് 25: 27-29 ല് പറഞ്ഞ പ്രകാരം പരലോക ത്തുവെച്ച് ഇത്തരം അക്രമി കൈ കടിച്ചുകൊണ്ട്: ഓ! ഞാന് ഇന്നാലിന്നവനെ ആത്മമിത്രമായി സ്വീകരിച്ചിട്ടുണ്ടായിരുന്നില്ലെങ്കില് എത്ര നന്നായിരുന്നേനെ, അവനാണല്ലോ എനിക്ക് അദ്ദിക്ര് വന്നുകിട്ടിയതിനുശേഷം അതില് നിന്ന് എന്നെ തടഞ്ഞത്, പിശാച് മ നുഷ്യന് മഹാവഞ്ചകന് തന്നെയായിരുന്നുവല്ലോ എന്ന് വിലപിക്കുന്നത്. അറബിയിലു ള്ള ഖുര്ആന് വായിക്കുന്നതില് നിന്നല്ല പിശാച് തടയുക, മറിച്ച് ഗ്രന്ഥത്തിന്റെ ആത്മാവായ അദ്ദിക്ര് വായിക്കുകയും പിന്പറ്റുകയും ചെയ്യുന്നതില് നിന്നാണ് പിശാച് തടയു ക എന്ന് അന്ന് അവന് തിരിച്ചറിയുന്നതാണ്. 2: 165-167; 11: 100, 118-119; 14: 46 വിശദീകര ണം നോക്കുക.