അവരില്‍ അധികപേരും അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുകയുമില്ല, അവര്‍ അവന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ത്തുകൊണ്ടല്ലാതെ.
മനുഷ്യരില്‍ അധികപേരും ഗ്രന്ഥത്തിലെ 6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്നവിധം അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുന്നില്ല, പകരം അല്ലാഹുവില്‍ മായം ചേര്‍ത്തിട്ടാണ് അവര്‍ വിശ്വസിക്കുന്നത്. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാനും കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനുമുള്ള രണ്ട് ഉപാധികള്‍ 2: 186 ല്‍ വിവരിച്ചിട്ടുണ്ട്. ഇത്തരം സൂക്തങ്ങള്‍ വായിച്ചതിനുശേഷവും ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള ജനതക്ക് അല്ലാഹു തൃപ്തിപ്പെട്ട, 5: 56 ലും 58: 22 ലും പറഞ്ഞ 'അല്ലാഹുവിന്റെ ഏകസംഘത്തില്‍' പെടാത്ത ഫുജ്ജാറുകള്‍ അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരും 58: 19 ല്‍ പറഞ്ഞ പിശാചിന്റെ സംഘത്തില്‍ പെട്ടവരുമാണ്. പിശാചിന്റെ സംഘത്തില്‍ പെട്ട കപടവിശ്വാസികളെയും അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കു ചേര്‍ക്കുന്നവരെയും ശിക്ഷിക്കാ ന് വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് 33: 73; 48: 6 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 113, 137; 9: 32-33; 30: 30-32 വിശദീകരണം നോക്കുക.