( യൂസുഫ് ) 12 : 105

وَكَأَيِّنْ مِنْ آيَةٍ فِي السَّمَاوَاتِ وَالْأَرْضِ يَمُرُّونَ عَلَيْهَا وَهُمْ عَنْهَا مُعْرِضُونَ

ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങളാണുള്ളത്, എന്നാല്‍ അ വര്‍ അവയെ അവഗണിച്ചുകൊണ്ട് അവയിലൂടെ കടന്നുപോകുന്നവരാകുന്നു.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുകയും എന്നാല്‍ ജീവിതലക്ഷ്യം മറന്ന് ജീവിതത്തെ കളിയും തമാശയുമായി കൊണ്ടുനടക്കുകയും ചെയ്യുന്നവരായി പ്രവാചക ന്‍റെ ജനത അധഃപതിച്ചിരിക്കുകയാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത യഥാര്‍ ത്ഥ ഭ്രാന്തന്മാരായ അവരെ ഏറ്റവും ദുഷിച്ച ജീവികളെന്നാണ് 8: 22 ല്‍ പറഞ്ഞിട്ടുള്ളത്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അവര്‍ തന്നെയാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളും കരയിലെ ഏറ്റവും ദുഷിച്ച ജീവജാലവുമെന്ന് 2: 24; 98: 6 എന്നീ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 7: 179, 185; 10: 92 വിശദീകരണം നോക്കുക.