( യൂസുഫ് ) 12 : 109

وَمَا أَرْسَلْنَا مِنْ قَبْلِكَ إِلَّا رِجَالًا نُوحِي إِلَيْهِمْ مِنْ أَهْلِ الْقُرَىٰ ۗ أَفَلَمْ يَسِيرُوا فِي الْأَرْضِ فَيَنْظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِنْ قَبْلِهِمْ ۗ وَلَدَارُ الْآخِرَةِ خَيْرٌ لِلَّذِينَ اتَّقَوْا ۗ أَفَلَا تَعْقِلُونَ

തങ്ങളുടെ നാട്ടുകാരില്‍ നിന്നുള്ള പുരുഷന്‍മാരെയല്ലാതെ അവരിലേക്ക് ദി വ്യസന്ദേശം നല്‍കിക്കൊണ്ട് നിനക്കുമുമ്പ് നാം പ്രവാചകന്‍മാരായി അയച്ചിട്ടുമില്ല, അങ്ങനെ അവര്‍ ഭൂമിയില്‍ സഞ്ചരിക്കുകയും അവര്‍ക്ക് മുമ്പുള്ളവരു ടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിക്കാണുകയും ചെയ്തി ട്ടില്ലേ? സൂക്ഷ്മാലുക്കളായിട്ടുള്ളവര്‍ക്ക് ഏറ്റവും ഉത്തമമായിട്ടുള്ളത് പരലോ കഭവനം തന്നെയാകുന്നു, അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

നാം അവര്‍ക്കുമുമ്പ് എത്രയെത്ര നാട്ടുകാരെയാണ് നശിപ്പിച്ചിട്ടുള്ളത്! അവരുടെ വാസസ്ഥലങ്ങളിലൂടെയാണല്ലോ ഇവര്‍ നടന്നുപോകുന്നത്! അപ്പോള്‍ അവര്‍ക്ക് അതി ല്‍ നിന്ന് യാതൊരു മാര്‍ഗദര്‍ശനവും ലഭിക്കുന്നില്ലേ? നിശ്ചയം അതില്‍ പാഠങ്ങളുണ്ട്. അപ്പോള്‍ അവര്‍ കേള്‍ക്കുന്നവരാകുന്നില്ലേ എന്ന് 32: 26 ല്‍ അല്ലാഹു ചോദിക്കുന്നു. 6: 8-9 ല്‍ വിവരിച്ച പ്രകാരം എന്തുകൊണ്ടാണ് ഒരു മലക്കിനെ പ്രവാചകനായി നിയോഗി ക്കാത്തത് എന്ന കാഫിറുകളുടെ ചോദ്യത്തിനു മറുപടിയായി അവതരിപ്പിച്ചതാണ് ഈ സൂക്തം. 16: 43; 21: 7 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നിനക്കുമുമ്പ് മനുഷ്യരില്‍ നിന്നു ള്ള പുരുഷന്മാരെയല്ലാതെ പ്രവാചകന്മാരായി നിയോഗിച്ചിട്ടുമില്ല, അപ്പോള്‍ നിങ്ങള്‍ അ റിവില്ലാത്ത കാര്യങ്ങള്‍ ചോദിക്കേണ്ടത് അദ്ദിക്റിന്‍റെ രചയിതാവിനോടാണ്. 3: 18 ല്‍ വി വരിച്ച പ്രകാരം പ്രവാചകന്‍ നൂഹ് മുതല്‍ പ്രവാചകന്‍ മുഹമ്മദ് വരെയുള്ള 313 പ്രവാ ചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടുള്ള ജ്ഞാനം അദ്ദിക്റാണ്. അത് അല്ലാഹുവിനെക്കൂടാ തെ മറ്റൊരു ഇലാഹുമില്ല, അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എന്ന് പഠി പ്പിക്കാന്‍ വേണ്ടിയാണ് അവതരിച്ചത്.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ വിസ് മരിച്ച് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരാണ്. 9: 28 ല്‍ വിവരിച്ച പ്രകാരം മഹ്ദിയുടെ വരവ് ഇജാസില്‍ പ്രഖ്യാപിക്കുന്നതോടെ അവിടെയുള്ള ഫുജ്ജാറുകള്‍ അ വിടെനിന്ന് പുറത്താക്കപ്പെടുന്നതും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വി ശ്വാസികളെ അങ്ങോട്ടേക്ക് പ്രവേശിപ്പിക്കുന്നതുമാണ്. 10: 75 ല്‍ വിവരിച്ച പ്രകാരം ഫു ജ്ജാറുകളോട് 'നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുക, അക്രമികളായ ഭ്രാന്തന്മാരുടെ പര്യവ സാനം എങ്ങനെയായിരുന്നു എന്ന് നോക്കിക്കാണുകയും ചെയ്യുക' എന്ന് പറയാനാണ് വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുള്ളത്. 6: 32; 9: 67-68; 10: 101-103 വിശദീകരണം നോക്കുക.