( യൂസുഫ് ) 12 : 108

قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ وَسُبْحَانَ اللَّهِ وَمَا أَنَا مِنَ الْمُشْرِكِينَ

നീ പറയുക: ഇതാകുന്നു എന്‍റെ മാര്‍ഗം, ഞാന്‍ നിങ്ങളെ വിളിക്കുന്നത് അല്ലാ ഹുവിലേക്കാണ്, ഞാനും എന്നെ പിന്‍പറ്റുന്നവരും ഒരു കാഴ്ചപ്പാടിലാണുള്ള ത്, അല്ലാഹു ഏറ്റവും പരിശുദ്ധനാകുന്നു, ഞാന്‍ അല്ലാഹുവിന്‍റെ അധികാരാ വകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരില്‍ പെട്ടവനുമല്ല.

നിശ്ചയം ഞാന്‍ പിന്‍പറ്റുന്നത് എനിക്ക് എന്‍റെ നാഥനില്‍ നിന്നും ലഭിച്ച ദിവ്യസന്ദേശമാകുന്നു, അത് നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഉള്‍ക്കാഴ്ചദായക വും വിശ്വാസികളായ ഒരു ജനതക്ക് സന്‍മാര്‍ഗവും കാരുണ്യവുമാകുന്നു എന്ന് പറയാ ന്‍ പ്രവാചകനോട് 7: 203 ലൂടെ അല്ലാഹു കല്‍പിച്ചിട്ടുണ്ട്. 'അല്ലാഹു ഏറ്റവും പരിശുദ്ധനാകുന്നു'എന്ന് പറഞ്ഞാല്‍, അവനിലേക്ക് ചേര്‍ക്കപ്പെടുന്ന കാര്യങ്ങളില്‍ നിന്നെല്ലാം അവന്‍ പരിശുദ്ധനാണ് എന്നാണ്. വിവിധ സംഘടനകളൊന്നും ഇസ്ലാമിലില്ല, ആകെ ഒരു സംഘമാണുള്ളത്. ആദം നബി മുതല്‍ അന്ത്യനാള്‍ വരെയുള്ള ജനങ്ങള്‍ക്ക് അവന്‍ തൃപ്തിപ്പെട്ട ഒരേഒരു സംഘം. അവനിലേക്ക് അടുപ്പിക്കുന്ന ഇടയാളന്‍മാരോ ശുപാര്‍ ശക്കാരോ ഒന്നും വേണ്ടതില്ലാത്ത വിധത്തില്‍ അവന്‍ എല്ലാവിധ ദൗര്‍ബല്യങ്ങളില്‍ നി ന്നും വിമുക്തനായ പരിശുദ്ധനും ത്രികാലജ്ഞാനിയുമാണ്. അതുപോലെ അവന് പങ്കാ ളികളെ ജല്‍പിക്കേണ്ടതില്ലാത്ത വിധം എല്ലാവിധ കുറ്റങ്ങളില്‍ നിന്നും കുറവുകളില്‍ നിന്നും അവന്‍ വിമുക്തനുമാണ്. അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിലേക്ക് വിളിക്കുന്നവനേക്കാള്‍ ഏറ്റവും നല്ലവാക്ക് പറയുന്നവന്‍ മറ്റാരുണ്ട്? അവന്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നവനും നിശ്ചയം ഞാന്‍ സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പിച്ചവരില്‍ പെ ട്ടവനാണെന്ന് പറയുകയും ചെയ്യുന്നവനേക്കാള്‍ എന്ന് 41: 33 ലും; യഥാര്‍ത്ഥത്തില്‍ വി ളിക്ക് അര്‍ഹന്‍ അഥവാ ആരിലേക്കാണോ മനുഷ്യരെ വിളിക്കേണ്ടത,് അത് അല്ലാഹു മാത്രമാണെന്നും, അവനെക്കൂടാതെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരുണ്ടല്ലോ, അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് മറുപടി നല്‍കുന്നില്ല, വെള്ളത്തിലേക്ക് വിരല്‍ ചൂണ്ടി "ഓ വെള്ളമേ, നീ എന്‍റെ വായില്‍ പ്രവേശിക്കുക" എന്ന് പറഞ്ഞാല്‍ അത് പ്രവേശിക്കുകയി ല്ല എന്നതുപോലെ യല്ലാതെയല്ല എന്ന് 13: 14 ലും പറഞ്ഞിട്ടുണ്ട്. 3: 101-103; 6: 104, 125-126; 16: 125 വിശദീകരണം നോക്കുക.