( യൂസുഫ് ) 12 : 110

حَتَّىٰ إِذَا اسْتَيْأَسَ الرُّسُلُ وَظَنُّوا أَنَّهُمْ قَدْ كُذِبُوا جَاءَهُمْ نَصْرُنَا فَنُجِّيَ مَنْ نَشَاءُ ۖ وَلَا يُرَدُّ بَأْسُنَا عَنِ الْقَوْمِ الْمُجْرِمِينَ

അങ്ങനെ പ്രവാചകന്‍മാര്‍ നിരാശപ്പെടുകയും നിശ്ചയം അവര്‍ കളവാക്കപ്പെ ട്ടിരിക്കുന്നു എന്ന് ബോധ്യം വരികയും ചെയ്തപ്പോള്‍ നമ്മുടെ സഹായം അ വര്‍ക്ക് വരികയും അപ്പോള്‍ നാം ഉദ്ദേശിക്കുന്നവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു, ഭ്രാന്തന്മാരായ ഒരു ജനതയെത്തൊട്ട് നമ്മുടെ ദണ്ഡനം തിരിച്ചുവി ടാന്‍ സാധ്യവുമല്ലതന്നെ.

പ്രവാചകന്മാരുടെ പ്രബോധനം ഇനി ഒരാളും ചെവികൊള്ളുകയോ വിശ്വാസം സ്വീകരിക്കുകയോ ഇല്ലെന്ന് അവര്‍ക്ക് ബോധ്യം വരികയും അവര്‍ക്ക് പ്രബോധനം ചെയ്യാ നുള്ള അവസരം വരെ തടയപ്പെടുകയും ചെയ്യുന്ന അവസ്ഥയില്‍ ജനങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ തീരുമാനം കല്‍പിക്കാന്‍ വേണ്ടി അവര്‍ അല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം ത ന്നെ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും അങ്ങനെ പ്രവാചകന്‍മാരെയും വിശ്വാസിക ളെയും അല്ലാഹു രക്ഷപ്പെടുത്തുകയും കാഫിറുകളെ ശിക്ഷിക്കുകയുമാണ് പൂര്‍വ്വിക കാ ലങ്ങളില്‍ സംഭവിച്ചിട്ടുള്ളത്. അദ്ദിക്റില്‍ നിന്ന് അകന്ന് പ്രവാചകനെ ജനമധ്യത്തില്‍ ക ളവാക്കി ചിത്രീകരിച്ചുകൊണ്ടുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ ഇപ്പോ ഴത്തെ അവസ്ഥ ഇനിയും കൂടുതല്‍ ഇരുളുന്നതും അങ്ങനെ മസീഹുദ്ദജ്ജാല്‍ വന്ന് ഇ സ്ലാമിനെ പൂര്‍ണ്ണമായും മായ്ച്ചുകളയുന്നതുമാണ്. ഈസാ രണ്ടാമത് വരികയും മസീ ഹുദ്ദജ്ജാലിനെ വധിക്കുകയും ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, സൗരാഷ്ട്രര്‍, ജൂതര്‍, ക്രൈസ്തവര്‍, സിഖുകാര്‍ തുടങ്ങിയ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാ ഗങ്ങളെല്ലാം ഇസ്ലാം അംഗീകരിക്കുകയും 8:22 ല്‍ പറഞ്ഞ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഏറ്റവും ദുഷിച്ച ജീവികളായ യഥാര്‍ത്ഥ ഭ്രാന്തന്മാര്‍ അവരുടെ കൈകളാല്‍ വധിക്കപ്പെടുകയും 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സുക്തങ്ങളുടെ കല്‍പന നടപ്പില്‍ വരികയും ചെയ്യുന്നതാണ്. ശേഷം ഇന്നത്തെ ഫുജ്ജാറുകളെപ്പോലെ ഇതര ജനവിഭാഗ ങ്ങളും ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരും അക്രമികളും തെമ്മാടികളുമാ യി മാറുമ്പോഴാണ് ലോകം അവസാനിക്കുക.

ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ നേതാക്കളും അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം കുറ്റപ്പെടുത്തുകയും ശപിക്കുകയും പഴിചാരുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ ത്രികാലജ്ഞാനിയായ നാഥന്‍ സൂക്ഷിപ്പേറ്റെടുത്ത ഗ്രന്ഥമായ അദ്ദിക്റില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. 6: 55; 7: 40; 10: 17-18 വിശദീകരണം നോക്കുക.