وَقَالَ الَّذِي اشْتَرَاهُ مِنْ مِصْرَ لِامْرَأَتِهِ أَكْرِمِي مَثْوَاهُ عَسَىٰ أَنْ يَنْفَعَنَا أَوْ نَتَّخِذَهُ وَلَدًا ۚ وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي الْأَرْضِ وَلِنُعَلِّمَهُ مِنْ تَأْوِيلِ الْأَحَادِيثِ ۚ وَاللَّهُ غَالِبٌ عَلَىٰ أَمْرِهِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
മിസ്വ്റില്‍ അവനെ വാങ്ങിയ ആള് തന്റെ പത്നിയോട് പറയുകയുമുണ്ടായി: ഇവനെ നീ എനിക്കുവേണ്ടി നന്നായി പരിപാലിക്കണം, ഇവന് നമുക്ക് പ്ര യോജനപ്പെട്ടേക്കാം, അല്ലെങ്കില്‍ ഇവനെ നമുക്ക് മകനായി ദത്തെടുക്കുകയും ചെയ്യാം; അപ്രകാരം ഭൂമിയില്‍ യൂസുഫിനെ നാം താമസിപ്പിച്ചു, കാര്യങ്ങളു ടെ യഥാര്‍ത്ഥ വ്യാഖ്യാനങ്ങളില്‍ നിന്ന് അവനെ നാം പഠിപ്പിക്കുന്നതിനുവേ ണ്ടി, അല്ലാഹു തന്റെ കാര്യം ശരിക്കും വിജയകരമായി നടപ്പിലാക്കുക തന്നെ ചെയ്യും, എന്നാല്‍ ജനങ്ങളില്‍ അധികപേരും അറിവില്ലാത്തവര്‍ തന്നെയാകുന്നു.
10: 100 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയാകാനുള്ള നാഥന്റെ സമ്മതപത്രം കൂടാതെ ഒരാളും വിശ്വാസിയാവുകയില്ല. 11: 17 ല്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ഫുജ്ജാറുകളും വിശ്വാസികളാവുകയില്ല. 6: 59; 10: 61; 28: 57 വിശദീകരണം നോക്കുക.